Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്‍വേട്ട: സല്‍മാനും സെയ്ഫും താബുവും ജയിലിലേക്ക്?

ദില്ലി: സഞ്ജയ് ദത്തിന് പിന്നാലെ ബോളിവുഡിലെ മറ്റു ചില സൂപ്പര്‍ താരങ്ങള്‍ കൂടി ജയിലിലേക്ക് എന്ന് സൂചന. മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, താബു, സോണാലി ബിന്ദ്ര, നീലം എന്നിവരാണ് ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഒരുങ്ങുന്നത്. വന്യജീവി നിയമപ്രകാരമാണ് താരങ്ങള്‍ക്കെതിരെ ജോധ്പൂര്‍ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കേസില്‍ നേരിട്ട് ഹാജരാകണമെന്ന് താരങ്ങളോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കോടതിയില്‍ ഹാജരായ സെയ്ഫ് അലി ഖാന്‍, താബു, സോണാലി ബിന്ദ്ര എന്നിവര്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 47 കാരനായ സല്‍മാന്‍ ഖാന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലായതിനാലാണ് കോടതിയില്‍ ഹാജരാവാതിരുന്നത്.

saif-neelam-sonali-tabu-salman

1998ലാണ് കേസിന് കാരണമായ സംഭവം നടന്നത്. ഹിന്ദി ചിത്രമായ ഹാം സാത്ത് സാത്ത് ഹെയിന്റെ ചിത്രീകരണത്തിനിടെ താരങ്ങള്‍ മാന്‍ വേട്ട നടത്തി എന്നാണ് കേസ്. രണ്ട് മാനുകളെയാണ് ഇവര്‍ വേട്ടയാടിയത്. ജോധ്പൂരിന് സമീപത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു സംഭവം. മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്‌ണോയി വംശജരായ ചിലരാണ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

സല്‍മാന്‍ ഖാനെതിരെ നേരത്തെ വന്യജീവി സംരക്ഷണ നിയമത്തിലെ അമ്പത്തൊന്നാം വകുപ്പ് പ്രകാരം കെസ് എടുത്തിരുന്നു. തുടര്‍വാദങ്ങള്‍ക്കായി കേസ് ഏപ്രില്‍ 276 ന് പരിഗണിക്കും. 1993 ലെ ബോംബെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മുന്‍നിര ബോളിവുഡ് താരമായ സഞ്ജയ് ദത്തിനെ ഇന്നലെ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+