Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന്റെ ആംആദ്മിപാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു

Aam Aadmi party
ദില്ലി: അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ രാഷ്ട്രിയ നേതാക്കളുടെ ഉറക്കം കെടുത്തിയ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി രാഷ്ട്രിയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഭരണഘടന 29/എ റപ്രസന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ട് അനുസരിച്ച് 2013 മുതല്‍ പാര്‍ട്ടി രൂപീകൃതമായി എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സ്വരാജ് എന്ന സ്വപ്‌നത്തോട് വളരെ അടുത്തു എത്തിയെന്നും അഴിമതി വിരുദ്ധ രാഷ്ട്രത്തിനു വേണ്ടി നിരന്തരം യത്‌നിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അധികാരവികേന്ദ്രീകരണം, അഴിമതി നിര്‍മാര്‍ജനം, സാധാരണക്കാരുടെ ഉന്നമനം എന്നിവയാണ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നും വൃത്തങ്ങള്‍ കൂട്ടിചേര്‍ത്തു. നാഷണല്‍ ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ചിഹ്നങ്ങളായി ഉപയോഗിക്കാന്‍ പാടില്ല എന്നും ലെറ്റര്‍പാഡിലും മറ്റും അവ സ്വീകരിക്കാന്‍ പാടി്ല്ല എന്നും രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു.

അഴിമതി വിരുദ്ധ നയത്തിന് അണ്ണാ ഹസാരെയുമൊപ്പം ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന രൂപീകരിച്ചിരുന്നു എന്നാല്‍ രാഷ്ട്രിയ കക്ഷി രൂപീകരിക്കാനുള്ള തീരുമാനത്തോടെ അണ്ണാ ഹസാരെയുമായി വഴിപിരിഞ്ഞു. അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്. 2012 നവംബര്‍ 26 നായിരുന്നു പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വന്നത്. ഡിസംബര്‍ മൂന്നിനായിരുന്നു രാഷ്ട്രിയ പാര്‍ട്ടിയാവാനുള്ള ഫയല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+