ജനസംഖ്യ കൂടുമ്പോള്‍ റേപ്പും കൂടും: മമത

നാട്ടില്‍ ജനസംഖ്യ കൂടുകയാണ്. കാറുകളുടെ എണ്ണം കൂടുന്നു. ജീവിത സൗകര്യങ്ങള്‍ കൂടുന്നു. ഷോപ്പിംഗ് മാളുകള്‍ കൂടുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ കൂടുന്നു. ചെറുപ്പക്കാര്‍ മോഡേണാകുകയാണ്. ഇതെല്ലാം നമ്മള്‍ സ്വാഗതം ചെയ്യുന്നില്ലേ. ജീവിത സാഹചര്യങ്ങള്‍ മാറുകയും ജനസംഖ്യ കൂടുകയും ചെയ്യുമ്പോള്‍ ബലാത്സംഗങ്ങളും കൂടുമെന്നാണ് ദീദിയുടെ തിയറി പറയുന്നത്. 2012 ല്‍ നവംബര്‍ വരെ കൊല്‍ക്കത്തയില്‍ 45 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ദില്ലിയില്‍ ഇത് 621 എണ്ണമാണ്. കിട്ടിയ തക്കത്തിന് കേന്ദ്രത്തെ ഒന്ന് കൊട്ടാനും മമത മറന്നില്ല.
പീഡനങ്ങളും ബലാത്സംഗങ്ങളും ഇല്ലാതാകണമെന്ന് തന്നെയാണ് എന്തായാലും മമതയുടെ ആഗ്രഹം. 2007 ല്‍ 44 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2008 ല്‍ 35, 2009 ല്‍ 42, 2010 ല്‍ 32, 2011 ല്‍ 38, കഴിഞ്ഞ വര്‍ഷം 45 എന്നിങ്ങനെയാണ് കൊല്‍ക്കത്തയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പീഡനക്കേസുകളെന്നും മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ പശ്ചിമ ബംഗാളില്‍ ഇത് യഥാക്രമം 1673, 1693, 2062, 2228, 2292, 2279, 1650, 1836 എന്നിങ്ങനെയാണ്.
തലസ്ഥാന നഗരമായ ദില്ലിയില്‍ 453 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയില്‍ 221, ബാംഗ്ലൂരില്‍ 97, ചെന്നൈയില്‍ 76 എന്നിങ്ങനെ പോകുന്നു മറ്റ് മഹാനഗരങ്ങളിലെ കണക്കുകകള്‍.












Click it and Unblock the Notifications