കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിഐ: പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ സംവിധാനം

  • By Lakshmi
Google Oneindia Malayalam News

Online
ദില്ലി: വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ലഭിയ്ക്കുന്നതിന് ഇനി പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. തപാല്‍ വകുപ്പാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പോസ്റ്റല്‍ ഓഡറിന്റെ ഇ വേര്‍ഷന്‍(ഇഐപിഒ) കൊണ്ടുവന്നതിലൂടെയാണ് പ്രവാസികള്‍ക്ക് ഈ സൗകര്യം ലഭ്യമാവുക.

മാര്‍ച്ച് 22ന് വെള്ളിയാഴ്ചയാണ് പേര്‍സണല്‍ ആന്റ് ട്രെയിനിങ് വകുപ്പും തപാല്‍ വകുപ്പും ചേര്‍ന്നാണ് ഇത്തരത്തിലൊരു ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓഡര്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. വിദേശത്ത് താമസിയ്ക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതിലൂടെ വിവരാവകാശനിയപ്രകാരം കാര്യങ്ങളറിയാനുള്ള ഫീസ് അടയ്ക്കാന്‍ കഴിയും.

വിസ, മാസ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ ഫീസ് അടയ്ക്കാന്‍ കഴിയും. ഈ സംവിധാനം ഉപയോഗിക്കുന്നവര്‍ ആദ്യത്തെ തവണ സൈറ്റില്‍ സ്വന്തം വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ഏത് മന്ത്രാലയത്തില്‍ അല്ലെങ്കില്‍ വകുപ്പില്‍ നിന്നാണ് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത് എന്നതിനനുസരിച്ച് അവ തിരഞ്ഞെടുത്താല്‍ മതി. ഏതെങ്കിലും വകുപ്പില്‍ നിന്ന് അല്ലെങ്കില്‍ മന്ത്രാലയത്തില്‍ നിന്നും നേരിട്ടുള്ള വിവരങ്ങള്‍ ലഭിയ്‌ക്കേണ്ടുന്നവര്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

English summary
Electronic version of Indian Postal Order - eIPO -will help NRIs to pay fee online for seeking information under the RTI Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X