കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ്: ബാംഗ്ലൂരിലെ ഫ്ളക്സുകള്‍ നീക്കി

  • By Leena Thomas
Google Oneindia Malayalam News

Flex Board
ബാംഗ്ലൂര്‍: നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ബൃഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ എന്‍ജിനിയര്‍മാര്‍ നീക്കം ചെയ്തു. മെയ് 5ന് നടക്കാനിരിക്കുന്ന ബാംഗ്ലൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ വെച്ചിട്ടുള്ള കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളുമാണ് ബിബി എം പി എന്‍ജിനിയര്‍മാര്‍ നീക്കം ചെയ്തത്.

സംസ്ഥാനത്തെ പൊതു നിരത്തുകള്‍ വൃത്തികേടാകുന്ന തരത്തിലുള്ള ചുവരെഴുത്തോ, വഴിയാത്രക്കാര്‍ക്ക് തടസ്സമാകുന്ന തരത്തിലുള്ള കട്ടൌട്ടുകളോ വഴിവക്കില്‍ വയ്ക്കാന്‍ പാടില്ല എന്നും പൊതുമുതല്‍ നശിപ്പിക്കുന്നതരത്തിലുള്ള യാതൊന്നും റോഡരികില്‍ വയ്ക്കാന്‍ പാടില്ല എന്നും കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. വഴി യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് സംസ്ഥാനത്തു സ്ഥാപിച്ചിട്ടുള്ളതെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബിബി എം പി എന്‍ജിനിയര്‍മാര്‍ ഇത് നീക്കം ചെയ്തത്.

എക്‌സിക്യൂട്ടീവ് എന്‍ജിനിയേഴ്‌സ്, അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിരത്തുകളിലെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തത്. നഗരത്തിന്റെ പ്രതിച്ഛായക്കു തന്നെ കോട്ടം വരുത്തുന്ന തരത്തിലാണ് നഗരത്തിലും മറ്റു സ്ഥലങ്ങളിലും നേതാക്കളുടെയും രാഷ്ട്രിയ പാര്‍ട്ടികളുടെയും പോസ്‌റററുകളും ബാനറുകളും വച്ചിരിക്കുന്നതെന്നും ബി ബി എം പി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിബി എം പിയുടെ സോണല്‍ ഓഫീസില്‍ നീക്കം ചെയ്ത പോസ്റ്ററുകളും മറ്റും സൂക്ഷിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കട്ട് ഔട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും മാറ്റിയത് ഏകദേശം 100കണക്കിന് ട്രക്കുകളിലായാണ് ബിബി എം പി ഓഫിസിലെത്തിച്ചതെന്ന് സി ഇ ഒ അനില്‍ കുമാര്‍ ജാ പറഞ്ഞു. നീക്കം ചെയ്ത കട്ട ഔട്ടുകളോ, ഫല്‍ക്‌സുകളോ തിരിച്ച് കൊണ്ടുവച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

English summary
With the announcement of elections to the State Legislative Assembly on May 5, Bruhat Bangalore Mahanagara Palike (BBMP) and authorities in all districts are waging a battle against banners, hoardings, cut-outs and posters of political parties and leaders, as directed by the office of the Chief Electoral Officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X