റെയില്‍വേ ടിക്കറ്റില്‍ ഇനി ഹെല്‍പ് ലൈന്‍ നമ്പര്‍

തുടക്കത്തില്‍ പാസ്സഞ്ചര്‍ റിസര്‍വേഷന്‍ ടിക്കറ്റുകളുടെ പിന്നില്‍ മാത്രമേ റയില്‍വേ പോലിസിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ അച്ചടിക്കുകയുള്ളൂ എന്നും എന്നാല്‍ പിന്നീട് ഇത് എല്ലാത്തരം ഓപ്പണ്‍ ടിക്കറ്റുകളിലും അച്ചടിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും ദക്ഷിണ റയില്‍വേ കമ്മീഷണറായ വി കെ ധാക്ക പറഞ്ഞു. ഇതുമൂലം തീവണ്ടി യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കാനാകുമെന്നും തീവണ്ടി യാത്രക്കാരുടെ സുരക്ഷ പ്രത്യേകിച്ച് സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും ധാക്ക കൂട്ടിചേര്‍ത്തു.
തീവണ്ടിയാത്രകളിലെ അക്രമങ്ങള്‍ 2011നെ അപേക്ഷിച്ച് 2012ല്‍ കുറഞ്ഞിട്ടുണ്ട്. റയില്‍വേ പോലിസും ഉദ്യോഗസ്ഥരും ഇതിനെതിരെ സദാജാഗരൂകരാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാപ്രധാന സ്‌റ്റേഷനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍തടയുന്നതിനുമായി ഹൈടെക് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാ സ്‌റ്റേഷനുകളിലും സിസി ടിവികളും, ബോംബ് ഡിറ്റക്ടര്‍, വെഹിക്കിള്‍ സ്‌കാനര്‍ തുടങ്ങീ ആധുനിക സുരക്ഷ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ദക്ഷിണ റയില്‍വേ മാനേജര്‍ രാകേഷ് മിശ്ര അറിയിച്ചു. ആറു പ്രധാന സ്‌റ്റേഷനുകളില്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ബാക്കിയുള്ള സ്‌റ്റേഷനുകളില്‍ ഉടന്‍ തന്നെ സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുമെന്നും മിശ്ര പറഞ്ഞു.












Click it and Unblock the Notifications