കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമായി ധാരണയ്ക്ക് കോണ്‍ഗ്രസ് തയ്യാര്‍

Google Oneindia Malayalam News

vayalar-ravi
കോട്ടയം: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഇടതുപാര്‍ട്ടികളുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ധാരണയാകാം എന്നാണ് തന്റെ അഭിപ്രായമെന്നും വയലാര്‍ രവി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. എന്നാല്‍ ഇടതുപക്ഷവുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിനെക്കുറിച്ച് അന്തിമ തീരമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ് എന്നും വയലാര്‍ രവി പറഞ്ഞു.

കെ പി സി സി പ്രസിഡണ്ട് പോരാത്തതുകൊണ്ടാണ് പി സി ജോര്‍ജ്ജിനെപ്പോലെയുള്ളവര്‍ എന്തും പറയുന്നതെന്ന് ഒന്ന് ഓര്‍മിപ്പിക്കാനും മന്ത്രി മറന്നില്ല. ഗൗരിയമ്മയ്ക്കും ടി വി തോമസിനുമെതിരെ പി സി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് താനായിരുന്നു എങ്കില്‍ ഒരാളും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ ധൈര്യപ്പെടില്ലെന്നും വയലാര്‍ രവി പറഞ്ഞു.

കേന്ദ്രത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ മന്ത്രി തള്ളിക്കളഞ്ഞു. കേന്ദ്രസര്‍ക്കാരിന് യാതൊരു തരത്തിലുമുള്ള ഭീഷണിയും ഇല്ല. രാഹുല്‍ ഗാന്ധി തന്നെയായിരിക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ വിഷയത്തില്‍ ഉടക്കിയ ഡി എം കെ യു പി എ വിട്ടതിനെ തുടര്‍ന്നാണ് ഇടതുപാര്‍ട്ടികളോട് സൗഹാര്‍ദ്ദപരമായി വയലാര്‍ രവി രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരം ശക്തമായ കേരളത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടാനിടയുള്ള നിര്‍ണായക സീറ്റുകളിലേക്കാണ് പരിചയ സമ്പന്നനും തന്ത്രശാലിയുമായ കോണ്‍ഗ്രസിന്റെ വെറ്ററന്‍ ലീഡര്‍ ഉന്നം വെയ്ക്കുന്നത് എന്ന് വ്യക്തമാണ്.

English summary
Union minister Vayalar Ravi stated that Congress is ready to corporate with Left parties in the upcoming Loksabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X