ടിപി വധം: പ്രോസിക്യൂഷന് കോടതി വിമര്‍ശം

കൂറുമാറിയ സാക്ഷികളോടുളള പ്രോസിക്യൂഷന്റെ ചോദ്യങ്ങളില്‍ കൃത്യതയില്ലെന്നും വിചാരണക്കോടതി പറഞ്ഞു. സാക്ഷി വിസ്താരത്തിനിടെ പ്രതിയെ തിരിച്ചറിയുക എന്നൊരു നടപടി ക്രമമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനായി ശ്രമിക്കുന്നില്ല എന്നും കോടതി കുറ്റപ്പെടുത്തി. കേസിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടി ശരിയായ രീതിയിലല്ല. പ്രോസിക്യൂഷന്റെ ജോലി കോടതിയാണ് പലപ്പോഴും ഇടപെട്ട് ചെയ്യുന്നത്. എം ആര്‍ പി നേതാവ് കൂടിയായ കുമാരന്‍ കുട്ടിയാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍.
അതേസമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. കേസിലെ ഇരുപത്തി ഒന്‍പതാം സാക്ഷിയാണ് ഇന്ന് കൂറുമാറിയ അജിത. ടി പി വധക്കേസില്‍ കൂറുമാറുന്ന ആറാമത്തെ സാക്ഷിയാണ് അജിത. കൊടി സുനിയും കൂട്ടരും ടി പിയെ നിരീക്ഷിക്കാന്‍ ഉപയോഗിച്ച ബൈക്ക് ഇവരുടെ വീട്ടിലെ വിറകുപുരയില്‍ നിന്നും കണ്ടെടുത്തിരുന്നു.
ബൈക്ക് താനാണ് ഒളിപ്പിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബൈക്ക് കണ്ടെടുത്ത കാര്യം തനിക്ക് അറിയില്ലെന്നാണ് ഇവരുടെ പുതിയ മൊഴി. കൊലയാളി സംഘത്തിലുള്ള മുഹമ്മദ് ഷാഫിയുടെ പേരിലുള്ളതാണ് ഈ ബൈക്ക്.












Click it and Unblock the Notifications