കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: പ്രോസിക്യൂഷന് കോടതി വിമര്‍ശം

Google Oneindia Malayalam News

tp-chadrasekharan
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. നേരത്തെ കൂറുമാറിയ സാക്ഷി കൊച്ചക്കലന്‍ സുരേഷിന്റെ ഇളയമ്മ അജിതയും മൂന്നാം സാക്ഷി ജവാദും ആണ് ഇന്ന് സാക്ഷി വിസ്താരത്തിനിടെ കൂറുമാറിയത്. അഴിയൂര്‍ സ്വദേശിയാണ് കൂറുമാറിയ ജവാദ്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. സാക്ഷികള്‍ കൂറുമാറ്റം തുടരുന്നത് സംബന്ധിച്ച് കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രോസിക്യൂഷന്റെ ജോലി കോടതി ചെയ്യേണ്ടിവരുന്നു എന്നും എരഞ്ഞിപ്പാലം കോടതി ജഡ്ജി നാരായണ പിഷാരടി ചൂണ്ടിക്കാട്ടി.

കൂറുമാറിയ സാക്ഷികളോടുളള പ്രോസിക്യൂഷന്റെ ചോദ്യങ്ങളില്‍ കൃത്യതയില്ലെന്നും വിചാരണക്കോടതി പറഞ്ഞു. സാക്ഷി വിസ്താരത്തിനിടെ പ്രതിയെ തിരിച്ചറിയുക എന്നൊരു നടപടി ക്രമമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനായി ശ്രമിക്കുന്നില്ല എന്നും കോടതി കുറ്റപ്പെടുത്തി. കേസിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടി ശരിയായ രീതിയിലല്ല. പ്രോസിക്യൂഷന്റെ ജോലി കോടതിയാണ് പലപ്പോഴും ഇടപെട്ട് ചെയ്യുന്നത്. എം ആര്‍ പി നേതാവ് കൂടിയായ കുമാരന്‍ കുട്ടിയാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍.

അതേസമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. കേസിലെ ഇരുപത്തി ഒന്‍പതാം സാക്ഷിയാണ് ഇന്ന് കൂറുമാറിയ അജിത. ടി പി വധക്കേസില്‍ കൂറുമാറുന്ന ആറാമത്തെ സാക്ഷിയാണ് അജിത. കൊടി സുനിയും കൂട്ടരും ടി പിയെ നിരീക്ഷിക്കാന്‍ ഉപയോഗിച്ച ബൈക്ക് ഇവരുടെ വീട്ടിലെ വിറകുപുരയില്‍ നിന്നും കണ്ടെടുത്തിരുന്നു.

ബൈക്ക് താനാണ് ഒളിപ്പിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബൈക്ക് കണ്ടെടുത്ത കാര്യം തനിക്ക് അറിയില്ലെന്നാണ് ഇവരുടെ പുതിയ മൊഴി. കൊലയാളി സംഘത്തിലുള്ള മുഹമ്മദ് ഷാഫിയുടെ പേരിലുള്ളതാണ് ഈ ബൈക്ക്.

English summary
Special court criticize public prosecution is inefficient in MRP leader TP Chandrashekharan murder case trial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X