ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രാമപുരം ക്ഷേത്രത്തിനു സമീപത്ത് രാവിലെ കാറില്‍ ടാങ്കര്‍ ലോറിയിടിച്ചാണ് ദുരന്തം ഉണ്ടായത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു. അപകടം നടന്ന ഉടന്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങി ഓടി. ഇയാളെ പോലീസ് തെരയുകയാണ്.
എറണാകുളത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു ടാങ്കര്‍ ലോറി. എറണാകുളത്തേക്കു വരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.












Click it and Unblock the Notifications