കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിന് മാപ്പു നല്‍കേണ്ടതില്ലെന്ന് അണ്ണാ

  • By Leena Thomas
Google Oneindia Malayalam News

Anna Hazare
മുംബൈ: 1993ലെ സ്‌ഫോടനകേസില്‍ അഞ്ചുവര്‍ഷം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട സഞ്ജയ് ദത്ത്് ദയ അര്‍ഹിക്കുന്നില്ലെന്ന് അഴിമതി വിരുദ്ധ സമര നായകന്‍ അണ്ണാഹസാരെ.

സഞ്ജയ് ദത്തിനായി ബോളിവുഡും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നും തെറ്റു ചെയ്തതു കൊണ്ടാണ് ദത്തിനെ സുപ്രീം കോടതി ശിക്ഷിച്ചത്. അതിനാല്‍ ശിക്ഷ ഏറ്റുവാങ്ങണമെന്നും അണ്ണാഹസാരെ പറഞ്ഞു.

നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തിനെതിരായ യുദ്ധത്തില്‍ ആയുധം കൈവശം വെയ്ക്കുക എന്നതും യുദ്ധത്തിന് കൂട്ട് നില്‍ക്കുക എന്നതും രാജ്യദ്രാഹ കുറ്റമാണെന്നും അതിന് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ താക്കീത് നല്‍കിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അണ്ണാഹസാരെ കൂട്ടിചേര്‍ത്തു.

എന്നാല്‍ ദത്തിന്റെ സഹാദരിയും കോണ്‍ഗ്രസ്സ് എം പിയുമായ പ്രിയ ദത്ത് സഹോദരനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സഹോദരി എന്ന നിലയ്ക്ക് അദ്ദേഹത്തിനൊപ്പം താന്‍ ഉണ്ടാവുമെന്നും അദ്ദേഹത്തിന് ദയ കിട്ടാന്‍ പരിശ്രമിക്കുമെന്നും പ്രിയ പറഞ്ഞു.

English summary
"Sanjay Dutt should abide by the Supreme Court's decision and serve the sentence given to him," Anna Hazare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X