കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തച്ഛനെ അച്ഛനാക്കി തരാന്‍ കോടതിയില്‍ ഹരജി

  • By Leena Thomas
Google Oneindia Malayalam News

Sheethal Bhatia
മുംബൈ: പിതൃത്വാവകാശം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ശീതള്‍ എന്ന 42 വയസ്സുകാരിയാണ് തന്റെ അച്ഛന്‍ മുത്തച്ഛനാണെന്ന് പറഞ്ഞ് മുംബൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

തന്റെ പിതൃത്വാവകാശം തെളിയിക്കാന്‍ മുത്തച്ഛന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണമെന്നും തനിക്കും അമ്മയ്ക്കും നീതി ലഭിക്കാന്‍വേണ്ടിയാണ് താന്‍ കോടതിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.

മുംബൈയിലെ പ്രശസ്ത ആശുപത്രിയായ ഭാട്ട്യ ആശുപത്രിയുടെ സ്ഥാപകനായ ഡോക്ടര്‍ രമേശ് ഭാട്ട്യയാണ് ശീതളിന്റെ മുത്തച്ഛന്‍. 1970ലായിരുന്നു രമേശ് ഭാട്ട്യയുടെ മകന്‍ രഞ്ജിതും ശീതളിന്റെ അമ്മയുയുമായുള്ള വിവാഹം.

അപസ്മാര രോഗിയായിരുന്ന അച്ഛനെകൊണ്ട് അമ്മയെ നിര്‍ബന്ധിപ്പിച്ച വിവാഹം കഴിപ്പിച്ച മുത്തച്ഛന്‍ ഈ അവസരം നന്നായി ഉപയോഗിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. അച്ഛനില്ലാത്ത സമയങ്ങളില്‍ അമ്മയെ ലൈംഗികമായി ഉപയോഗിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിയും നല്‍കി.

1991ല്‍ അച്ഛന്റെ മരണശേഷം തന്നെയും ലൈംഗീകമായി പീഡിപ്പിക്കാന്‍ മുത്തച്ഛന്‍ ശ്രമിച്ചതായി യുവതി പറയുന്നു. ഇക്കാര്യം ആരോടും പറയരുതെന്നും ആരോടെങ്കിലും പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയിരുന്നതായും യുവതി പറയുന്നു. എന്നാല്‍ ഇക്കാര്യം താന്‍ അന്ന് തന്നെ തന്റെ അമ്മായിയോട് വെളിപ്പെടുത്തിയിരുന്നതാണ്. അന്ന് കുടുംബത്തിന്റെ അന്തസ്സിന് വേണ്ടി ഇത് ക്ഷമിക്കണമെന്നും തന്നോട് പറഞ്ഞിരുന്നതായി യുവതി പറഞ്ഞു.

2012ല്‍ യുവതി മുത്തച്ഛനായ രമേഷിന് ഇതിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചു. ഡിഎന്‍എ ടെസ്റ്റ് നടത്തി തന്റെ മകളായി തന്നെ അംഗീകരിക്കണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമേശ് ഇത് നിരാകരിക്കുകയും യുവതിയെ വന്ന് കണ്ട് ഭഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ശൈലേഷ് ഭാട്ട്യ എന്ന രമേഷിന്റെ രണ്ടാമത്തെ പുത്രന്‍ തന്നെ ഓഫീസിലേക്ക വിളിച്ച് ഭീഷണിപ്പടുത്തുകയും കേസ് പിന്‍വലിക്കാന്‍ പറയുകയും ചെയ്തു.

പിന്നീടും നിരവധി തവണ ഫേണില്‍ വിളിച്ചും പല വ്യക്തികളെകൊണ്ട് പറയിപ്പിച്ചും ഭീഷണികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അതുകൊണ്ടാണ് ഇങ്ങനൊരു കേസ് നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ശീതള്‍ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍ രമേഷും കുടുംബാംഗങ്ങളും ഇതിനെപറ്റി പ്രതികരിക്കാന്‍ തയ്യാറായില്ല.

എന്നാല്‍ യുവതിയുടെ അമ്മായി ശീതളിനതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തിന് വേണ്ടിയാണ് ശീതള്‍ ഇങ്ങനൊരു നാടകം കളിക്കുന്നതെന്നും ശീതളിന്റെ അമ്മ സുഖമില്ലാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കാത്ത ഇവള്‍ എന്തിനാണ് ഇപ്പോള്‍ അമ്മയ്ക്കു നീതി കിട്ടാന്‍ വേണ്ടി ഇങ്ങനെയൊരു നാടകം കളിക്കുന്നതെന്നും അമ്മായി ചോദിച്ചു.

English summary
At 42, Sheetal Bhatia is a woman in search of her true identity, and of the man she had till a few years ago addressed as ‘grandfather’. She has now knocked on the doors of the state’s highest court, demanding justice for herself and her mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X