സുകുമാരിയെ കാണാന്‍ തലൈവിയെത്തി

സിനിമയുടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലെ ബന്ധങ്ങള്‍ വളരെ ആഴമുള്ളതായിരുന്നുവെന്ന് പറയാത്ത പഴയകാല അഭിനേതാക്കളില്ല, എന്നാല്‍ ജയലളിത തന്റെ സന്ദര്‍ശനത്തിലൂടെ അത് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്.
വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് സുകുമാരിയ്ക്ക് പൊള്ളലേറ്റത് അവര്‍ 25 ദിവസമായി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. പലപ്പോഴും അബോധാവസ്ഥയിലാകാറുള്ള സുകുമാരി ജയലളിത എത്തിയപ്പോള്‍ പൂര്‍ണ്ണബോധത്തിലായിരുന്നു. ഇരുവരും പത്തുമിനിറ്റോളം സംസാരിച്ചു. പഴയ സഹപ്രവര്‍ത്തകരോട് ജയലളിത കാണിക്കാറുള്ള സ്‌നേഹം പ്രശസ്തമാണ്. മുഖ്യമന്ത്രിയായപ്പോഴും അല്ലാത്തപ്പോഴുമെല്ലാം സുഹൃത്തുക്കളെ സഹായിക്കാനും അവരെ കാണാനെത്താനും തലൈവി സമയം കണ്ടെത്താറുണ്ട്.
സുകുമാരിയുടെ ഭര്‍ത്താവും പഴയകാല പ്രമുഖ സംവിധായകനുമായ ഭീം സിങ്ങിന്റെ സിനിമകളില്‍ ജയലളിത ആദ്യകാലത്ത് അഭിനയിച്ചിട്ടുണ്ട്. പിന്നീടു സുകുമാരിയോടൊപ്പവും അഭിനയിച്ചു. അന്നുമുതലുള്ള ബന്ധം ഇപ്പോഴും ഊഷ്മളമാണ്.
നേരത്തേ സുകുമാരിയെ കാണാനെത്തിയ ലിസി പ്രിയദര്‍ശനും ചോ രാമസ്വാമിയും പറഞ്ഞാണ് സുകുമാരി ആശുപത്രിയിലാണെന്നകാര്യം ജയലളിത അറിഞ്ഞത്. തുടര്‍ന്ന് ആരോഗ്യമന്ത്രിയും ആരോഗ്യസെക്രട്ടറിയും ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും ആശുപത്രിയിലെത്തി. എട്ടുമണിയാകുമ്പോഴേക്കും ആശുപത്രിയില്‍ ചികില്‍സാച്ചെലവിനായി അഞ്ചുലക്ഷം രൂപ എത്തിച്ചു.
രാത്രി തന്നെ ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും വിളിച്ചു. ശനിയാഴ്ച 11 മണിയോടെ പ്രധാന യോഗങ്ങള്‍ മാറ്റിവച്ച് സുകുമാരിയെ കാണാനെത്തിയ ജയ അര മണിക്കൂറിലേറെ ആശുപത്രിയില്‍ ചെലവഴിച്ചു. ഡോക്ടര്‍മാരുമായും ചര്‍ച്ച നടത്തി. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications