മുസ്ലീങ്ങള്‍ക്കായി ഇനി പ്രത്യേക കോടതിയും
ദില്ലി: പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. തീവ്രവാദ കേസുകളില്‍ കുറ്റാരോപിതരായി ജയിലില്‍ കിടക്കുന്ന മുസ്ലീം യുവാക്കളുടെ കേസ് പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രി കെ റഹ്മാന്‍ ഖാനാണ് അറിയിച്ചത്.
ഇതുസംബന്ധിച്ച് ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കത്ത് നല്‍കിയിട്ടുണ്ട്. മുസ്ലീം യുവാക്കള്‍ക്കെതിരേയുള്ള കേസുകളെല്ലാം പുനഃപരിശോധിക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കി കഴിഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ പ്രത്യേക കോടതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും.

നിരപരാധികളായ മുസ്ലീം യുവാക്കളാണ് തീവ്രവാദക്കേസുകളില്‍ പ്രതികളാകുന്നതെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള അപേക്ഷ നല്‍കിയത്. പുനപ്പരിശോധനയില്‍ നിരപരാധികളാണെന്ന് തെളിയുന്നവര്‍ക്കുമേല്‍ കേസ് ചുമത്തിയ ഉദ്യോഗസ്ഥര്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ നടപടിയെടുക്കും.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വേണമെന്ന് വാദിക്കുന്ന ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ ഈ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേക കോടതികളുണ്ടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പ്രത്യേക മുസ്ലീം കോടതികള്‍ എന്നതിനു പകരം തീവ്രവാദകേസുകള്‍ പ്രത്യേക കോടതികളിലേക്ക് മാറ്റുമെന്ന തീരുമാനമായിരുന്നു സര്‍ക്കാര്‍ എടുക്കേണ്ടത്. സ്വാഭാവികമായും ഇതിന്റെ ആനുകൂല്യം ലഭിക്കുക നിരപരാധികളായ മുസ്ലീം യുവാക്കള്‍ക്കു തന്നെയാണ്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള നാടകമാണിത്.












Click it and Unblock the Notifications