തീവണ്ടി യാത്രാനിരക്ക് ഇനിയും കൂടും

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒക്ടോബറിനുള്ളില്‍ തന്നെ അടുത്ത വര്‍ധനവുണ്ടാകും. ഇന്ധനവിലയ്ക്ക് സമാനമായി യാത്രാനിരക്കിലും വര്‍ധനവ് വരുത്താന്‍ ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതുപോലെ റെയില്‍വേയ്ക്കും ചാര്‍ജ്ജ് കൂട്ടാന്‍ സാധിക്കും.
നിലവില്‍ ചരക്കുകൂലി ഇന്ധനവിലയ്ക്ക് ആനുപാതികമായി ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് യാത്രാനിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. ബജറ്റില്‍ തത്കാല്‍, റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍ നിരക്കുകളും വര്‍ധിപ്പിച്ചിരുന്നു. ചരക്കുകൂലി ക്രമീകരിച്ചതോടെ രാജ്യത്തെ ആവശ്യസാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള അവകാശം റെയില്‍വേയ്ക്ക് നല്‍കി സാങ്കേതികമായി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡീസല്‍, പെട്രോള്‍ വിലകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് എണ്ണക്കമ്പനികളാണെന്ന മുടന്തന്‍ ന്യായമാണ് ഇതിന് ഉയര്‍ത്തികാട്ടുന്നത്.












Click it and Unblock the Notifications