കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി യാത്രാനിരക്ക് ഇനിയും കൂടും

Google Oneindia Malayalam News

Train
ദില്ലി: തീവണ്ടി യാത്രാനിരക്കുകള്‍ ഇനിയും വര്‍ധിപ്പിച്ചേക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തലാണ് ഇതുസംബന്ധിച്ച സൂചന പുറത്തുവിട്ടത്. ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ ഇടക്കിടെ മാറ്റം വരുത്തുന്നതിനാല്‍ അതിന് ആനുപാതികമായി യാത്രനിരക്കുകളും ചരക്കുകൂലിയും ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഇത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒക്ടോബറിനുള്ളില്‍ തന്നെ അടുത്ത വര്‍ധനവുണ്ടാകും. ഇന്ധനവിലയ്ക്ക് സമാനമായി യാത്രാനിരക്കിലും വര്‍ധനവ് വരുത്താന്‍ ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതുപോലെ റെയില്‍വേയ്ക്കും ചാര്‍ജ്ജ് കൂട്ടാന്‍ സാധിക്കും.

നിലവില്‍ ചരക്കുകൂലി ഇന്ധനവിലയ്ക്ക് ആനുപാതികമായി ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് യാത്രാനിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. ബജറ്റില്‍ തത്കാല്‍, റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍ നിരക്കുകളും വര്‍ധിപ്പിച്ചിരുന്നു. ചരക്കുകൂലി ക്രമീകരിച്ചതോടെ രാജ്യത്തെ ആവശ്യസാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള അവകാശം റെയില്‍വേയ്ക്ക് നല്‍കി സാങ്കേതികമായി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡീസല്‍, പെട്രോള്‍ വിലകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് എണ്ണക്കമ്പനികളാണെന്ന മുടന്തന്‍ ന്യായമാണ് ഇതിന് ഉയര്‍ത്തികാട്ടുന്നത്.

English summary
Come October, rail commuters are likely to be served another dose of fare hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X