കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ പ്രതിരോധമന്ത്രിയ്ക്ക് പരാതി

  • By Lakshmi
Google Oneindia Malayalam News

Mohanlal Army
കോട്ടയം: 1933ല്‍ ഒട്ടേറെപ്പേരുടെ ജീവഹാനിയ്ക്ക് കാരണമായ മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് തരം സഞ്ജയ് ദത്തിനെ അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ പരാതി. കോടതിവിധിയെ അവഹേളിച്ച ല്ഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്നും പുറത്താക്കി കോര്‍ട്ട് മാര്‍ഷല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി പോയിരിക്കുന്നത്.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതി, പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവര്‍ക്ക് പരാതിക്കത്ത് അയച്ചിരിക്കുന്നത്.

ലാലിന്റെ നടപടി നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലാലിന്റെ നിലപാട് ഭാരതത്തിന്റെ നീതിന്യായനിര്‍വ്വഹണത്തോടുള്ള അവിശ്വാസം പ്രകടിപ്പിക്കലാണ്. ൂറു കണക്കിനു നിരപരാധികളെ കശാപ്പു ചെയ്ത കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടി ഇളവുചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ലാലിന് അര്‍ഹതയില്ല-പരാതിയില്‍ പറയുന്നു.

സഞ്ജയ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത് ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാണ്. ക്രിമിനല്‍ കേസിലടക്കം പ്രതിയായിട്ടുള്ള മോഹന്‍ലാലിനു മറ്റു കേസുകളിലെ പ്രതികള്‍ക്കു കിട്ടാത്ത പരിഗണന കിട്ടുന്നതിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിവിധിയെ പഴിക്കുന്ന ലാല്‍ സ്‌ഫോടനത്തിന്റെ ഇരകളായ നിരപരാധികെളക്കുറിച്ച് ഓര്‍ക്കാതെപോയത് മാതൃരാജ്യത്തോടു ചെയ്ത പാതകമാണെന്നും. ലാല്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും തനിക്കെതിരെയുള്ള കേസുകളില്‍ നിയമത്തിനു വിധേയനാകുകയും ചെയ്യുകയാണ് വേണ്ടതെന്നും ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു.

സഞ്ജയ് ദത്തിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ കഴിഞ്ഞദിസവം ംഗത്തെത്തിയത്. 20 വര്‍ഷമായി തനിക്ക് സഞ്ജയ് ദത്തിനെ നേരിട്ട് അറിയാമെന്നും . പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്തെന്നും അദ്ദേഹത്തിന് ശിക്ഷയിളവ് നല്‍കണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം.

English summary
Mahathmagandhi National Foundation charman Ebi J Jose send a petition to The President and Deffence Minister AK Antony against Super Star Mohanlal who supported actor Sunjay Dutt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X