പര്‍വേസ് മുഷാറഫ് പാകിസ്താനിലെത്തി
കറാച്ചി: നാലുവര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പാകിസ്താനിലെത്തി. ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കറാച്ചിയിലെത്തിയത്. തീവ്രവാദ സംഘടനയായ താലിബാനില്‍ നിന്നുള്ള വധഭീഷണി വകവെയ്ക്കാതെയാണ് മുന്‍ സൈനിക മേധാവിയുടെ വരവ്.
മെയ് 11ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഓള് പാര്‍ട്ടി മുസ്ലീം ലീഗിനെ നയിക്കുന്നതിനുവേണ്ടിയാണ് മുഷാറഫിന്റെ വരവ്. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ പേരില്‍ പാകിസ്താന് കോടതി മുഷാറഫിനെതിരേ അനിശ്ചിതകാല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ദുബായില്‍ നിന്നും പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പ് മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മാധ്യമപ്രവര്‍ത്തകരെ കാണുന്നു-ഫോട്ടോ:പിടിഐ
ഭൂട്ടോയ്ക്ക് സുരക്ഷ നല്കുന്ന കാര്യത്തില്‍ മുഷാറഫ് ബോധപൂര്‍വം വീഴ്ചവരുത്തിയെന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. ഇതടക്കമുള്ള കേസുകളില്‍ കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് മടക്കം.
പ്രത്യേകം ചാര്‍ട്ട് ചെയ്ത എമിറേറ്റ് വിമാനത്തിലാണ് മുഷാറഫ് കറാച്ചിയിലെത്തിയത്. ദുബായില്‍ നിന്നു വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ട്വിറ്ററിലൂടെ മുഷാറഫ് ഇക്കാര്യം ലോകത്തെ അറിയിച്ചു. ഞാന്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കറാച്ചിയിലെത്തും. എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്നും പര്‍വേസിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications