കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍വേസ് മുഷാറഫ്‌ പാകിസ്താനിലെത്തി

Google Oneindia Malayalam News

കറാച്ചി: നാലുവര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പാകിസ്താനിലെത്തി. ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കറാച്ചിയിലെത്തിയത്. തീവ്രവാദ സംഘടനയായ താലിബാനില്‍ നിന്നുള്ള വധഭീഷണി വകവെയ്ക്കാതെയാണ് മുന്‍ സൈനിക മേധാവിയുടെ വരവ്.

മെയ് 11ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഓള്‍ പാര്‍ട്ടി മുസ്ലീം ലീഗിനെ നയിക്കുന്നതിനുവേണ്ടിയാണ് മുഷാറഫിന്റെ വരവ്. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ പേരില്‍ പാകിസ്താന്‍ കോടതി മുഷാറഫിനെതിരേ അനിശ്ചിതകാല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Parvez Musharaff

ദുബായില്‍ നിന്നും പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പ് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മാധ്യമപ്രവര്‍ത്തകരെ കാണുന്നു-ഫോട്ടോ:പിടിഐ


ഭൂട്ടോയ്ക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ മുഷാറഫ് ബോധപൂര്‍വം വീഴ്ചവരുത്തിയെന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. ഇതടക്കമുള്ള കേസുകളില്‍ കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് മടക്കം.

പ്രത്യേകം ചാര്‍ട്ട് ചെയ്ത എമിറേറ്റ് വിമാനത്തിലാണ് മുഷാറഫ് കറാച്ചിയിലെത്തിയത്. ദുബായില്‍ നിന്നു വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ട്വിറ്ററിലൂടെ മുഷാറഫ് ഇക്കാര്യം ലോകത്തെ അറിയിച്ചു. ഞാന്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കറാച്ചിയിലെത്തും. എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്നും പര്‍വേസിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
Ending four years of self-imposed exile, Pakistan's former military ruler Pervez Musharraf returned home today to take part in the May 11 general elections despite a Taliban death threat. Musharraf, 69, landed Jinnah International airport in Karachi by a chartered Emirate Flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X