പ്രത്യക്ഷനികുതി ബില്ലിനെതിരേ മുസ്ലീം ലോ ബോര്‍ഡ്

മതസംഘടനകള്‍ക്ക് ലഭിച്ചു വരുന്ന നികുതി ഇളവുകള്‍ പ്രത്യക്ഷ നികുതി ബില്‍ വന്നാല്‍ ലഭിക്കില്ല എന്നും അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരേ പ്രവര്‍ത്തിക്കണമെന്നും ബോര്‍ഡ് വക്താവ് മുഹമ്മദ് അബ്ദുള്‍ റഹീം ഖുറൈഷി പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ് എന്നീ മതങ്ങള്‍ക്കും ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന വരുമാന നികുതി ആനുകൂല്യങ്ങള്‍ പ്രത്യക്ഷ നികുതി ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ലഭിക്കില്ലെന്നും അതിനാല്‍ എല്ലാവരും ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്ലീം സമുദായത്തില്‍ പെട്ട നിരപരാധികളെ എത്രയും പെട്ടെന്ന് ജയില്‍ മോചിതരാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനയെ പറ്റി പറയാന്‍ അദ്ദേഹം വിമുഖത കാണിച്ചു.












Click it and Unblock the Notifications