കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നത: ഡിഎംകെ യോഗം അഴഗിരി ബഹിഷ്‌കരിച്ചു

Google Oneindia Malayalam News

alagiri
ചെന്നൈ: യു പി എയ്ക്ക് പിന്തുണ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഡി എം കെയില്‍ ഉണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കേന്ദ്രത്തിന് പിന്തുണ പിന്‍വലിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗികള്‍ വിലയിരുത്താനായി ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ അഴഗിരി ബഹിഷ്‌കരിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാതെ അഴഗിരി മധുരയിലേക്ക് പോയി. അഴഗിരിയുടെ മണ്ഡലമാണ് മധുര.

സഹോദരനും പാര്‍ട്ടി ട്രഷററുമായ എം കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് അഴഗിരി നേതൃയോഗത്തില്‍ നിന്നും വിട്ടിനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട.് ശ്രീങ്കന്‍ വിഷയത്തില്‍ യു പി എ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴഗിരി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്. ഇക്കാര്യത്തില്‍ തന്റെ പ്രതിഷേധം അറിയിക്കുന്നതിനായി തന്റെ രാജിക്കത്ത് സമര്‍പ്പിക്കുന്നത് അഴഗിരി വൈകിപ്പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിനെതിനെ ഡി എം കെ പാര്‍ട്ടി നേതൃയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. യു എന്‍ സഭയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദ്ദേശിക്കാതിരുന്നതും ചര്‍ച്ചയ്ക്ക് വരും. ശ്രീലങ്കന്‍ വിഷയത്തില്‍ നിലപാട് വ്യത്യാസത്തെ തുടര്‍ന്നാണ് ഡി എം കെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും രാജിവച്ച് പുറത്തുവന്നത്. അഞ്ച് മന്ത്രിമാരാണ് ഡി എം കെയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. യു പി എയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ഡി എം കെയ്ക്ക് 18 എം പി മാരുണ്ട്.

English summary
MK Alagiri today skipped DMK special party executive meeting at Chennai. Alagiri left for Madurai - sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X