കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവനീത് കൗര്‍ ധില്ലന്‍ ഫെമിന മിസ് ഇന്ത്യ 2013

  • By Leena Thomas
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സൗന്ദര്യമത്സരമായ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ നവനീത് കൗര്‍ ധില്ലന്‍ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമപഠന വിദ്യാര്‍ത്ഥിനിയായ നവനീത് കൗര്‍ ചണ്ഡീഗഡ് സ്വദേശിനിയാണ്.

മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായി ശോഭിത ദുലിപാലയും സെക്കന്റ് റണ്ണര്‍ അപ്പായി സോയ അഫ്‌റോസയും തിരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടില്‍ മാറ്റുരച്ച 23 സുന്ദരിമാരില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.

Navaneeth Kaur

പ്രശസ്ത ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍, താരങ്ങളായ ജോണ്‍ എബ്രാഹം, അസിന്‍, ക്രിക്കറ്റ് താരം യുവരാജ് സിങ്, ചിത്രാംഗദ സിങ്, ഋതു കുമാര്‍ എന്നിവരായിരുന്നു മത്സരത്തിന്റെ വിധി കര്‍ത്താക്കള്‍.

ബോളിവുഡ് സൂപ്പര്‍ താരങ്ങളും മുന്‍ ഫെമിന മിസ് ഇന്ത്യ വിജയികളായ ഐശ്വര്യ റായ,് പ്രിയങ്ക ചോപ്ര എന്നിവരുടെ ന്യത്ത വിരുന്നും മിസ് ഇന്ത്യ മത്സരത്തിന് കൊഴുപ്പേകി. ഫെമിന മിസ് ഇന്ത്യ മത്സരത്തിന്റെ 50ാം വാര്‍ഷികാഘോഷവും ഇതിനോടനുബന്ധിച്ചു നടന്നു.

English summary
the Pond’s Femina Miss India 2013 beauty pageant was held on a lavish scale on Sunday night at Yash Raj Studios, Mumbai. Pond's Femina Miss India 2013 Winner - Navneet Kaur Dhillon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X