കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊലക്കേസ്: വിചാരണ ദില്ലിയില്‍

Google Oneindia Malayalam News

italian-marines
ദില്ലി: വിവാദമായ കടല്‍ക്കൊല കേസിന്റെ വിചാരണ ദില്ലിയിലെ പ്രത്യേക കോടതിയില്‍ നടക്കും. ദില്ലി മെട്രോപൊളിറ്റന്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നത്. കടല്‍ക്കൊല കേസില്‍ പ്രത്യേക കോടതി സ്ഥാപിക്കുവാന്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം ഏപ്രില്‍ രണ്ടിന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. കേസില്‍ ഇറ്റാലിയന്‍ നാവികരായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് ഇന്ത്യയില്‍ തടവിലുള്ളത്.

കടല്‍ക്കൊല കേസില്‍ വിചാരണ നടത്താനായി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ കടല്‍ക്കൊല കേസിന്റെ വിചാരണ ദില്ലിയില്‍ നടത്തുന്നതിനെക്കുറിച്ച് നിയമ വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേസിന് ആസ്പദമായ സംഭവം നടന്നത് കേരളവുമായി ബന്ധപ്പെട്ടായതിനാല്‍ കേസ് വിചാരണയും കേരളത്തില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തല്‍.

വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മലയാളികളാണ്. ഇവരുടെ ബന്ധുക്കള്‍ താമസിക്കുന്നത് കേരളത്തില്‍ത്തന്നെ. കേസിലെ സാക്ഷികളും കേരളത്തിലാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേസിന്റെ വിചാരണ തലസ്ഥാനമായ ദില്ലിയിലേക്ക് മാറ്റുന്നതെന്നാണ് വ്യക്തമല്ലാത്തത്. ഇറ്റലിക്കാരായ നാവികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഇടപെടുന്നതായി നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഓരോ തവണ കേസ് വിചാരണയ്ക്ക് എടുക്കുമ്പോഴും കേസിലെ സാക്ഷികള്‍ പ്രത്യേക കോടതിയിലെത്തണം. കൊല്ലത്തുനിന്നും ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ സാക്ഷികള്‍ നിരവധി തവണ ദില്ലിയില്‍ എത്തുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേസിന്റെ വിചാരണ കൊല്ലത്താക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്.

English summary
Delhi High court insisted to set a special court in Delhi to Italian marine officers trial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X