അഗ്നിബാധ:ബാംഗ്ലൂരില്‍ 6 പേര്‍ വെന്തുമരിച്ചു

സീറ്റ് നിര്‍മിക്കുന്ന സ്വകാര്യ ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഫാക്ടറി ഗോഡൗണില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് തീപിടുത്തത്തില്‍ മരിച്ചതെന്ന് ഫയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു. എന്നാല്‍ ഒരാളുടെ മൃതശരീരം അല്‍പം അകലെ നിന്നാണ് കണ്ടെടുത്തത്. തീപിടുത്തം ഉണ്ടായ ഉടനെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഇയാള്‍ മരിച്ചുപോയതാകാമെന്ന് കരുതുന്നു. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അഗ്നിശമന സേനയുടെ പതിനൊന്ന് യൂണിറ്റുകള്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമായതെന്ന് കരുതുന്നു.












Click it and Unblock the Notifications