തന്നെയും സിപിഎമ്മിനെയും ഒലത്താമെന്ന് കരുതരുത്: മണി

വാരിക്കുന്തം കൊണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സമരസേനാനികളുടെ നാടാണിത്. പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ച് പറയുമ്പോള്‍ ഈ കാര്യങ്ങളും പറയും. അതിന്റെ പേരില്‍ കേസെടുക്കാന്‍ പാടുണ്ടോ - എം എം മണി ചോദിച്ചു. നിരവധി ആളുകളുടെ ത്യാഗം മൂലം ഉയര്‍ന്നു വന്ന പ്രസ്ഥാനമാണിത്. ആയിരക്കണക്കിന് പേര്‍ പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്. അതാണ് ശരിക്കുള്ള ത്യാഗം. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി എന്തോ ചെയ്തു എന്ന് ആരെങ്കിലും പറയുന്നതല്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് തന്നെയും സി പി എമ്മിനെയും ഒലത്തിക്കളയാമെന്ന് കരുതരുത് - എം എം മണി പറഞ്ഞു.
ചേര്‍ത്തല കനവ് എ കെ ജി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച എ കെ ജി അനുസ്മരണ സമാപന സമ്മേളനത്തില്‍ എസ് രഘുവരന്‍ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ കമ്മിറ്റിയംഗമായ കെ വി ദേവദാസ്, ഏരിയാ സെക്രട്ടറി എ എസ് ബാബു, ഏലിക്കുട്ടി ജോണ്‍, പി എസ് ഗോപി, സി ആര്‍ സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു. കെ അജയന്‍ സ്വാഗതവും ബി സുദര്‍ശന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications