കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡില്‍ ചുംബനം; യുവാവിന്റെ നാവ് കടിച്ചെടുത്തു

  • By Lakshmi
Google Oneindia Malayalam News

Kiss
സൗസ്സ് (ടുണീഷ്യ): റോഡില്‍ ചുംബിച്ച് അപമാനിയ്ക്കാന്‍ ശ്രമിച്ചയാളുടെ നാവ് യുവതി കടിച്ചെടുത്തു. ടുണീഷ്യക്കാരനാണ് ചുംബിക്കാനുള്ള ആവേശത്തിനിടയില്‍ നാവ് നഷ്ടപ്പെട്ടത്. റോഡില്‍ തനിയ്ക്ക് സമീപത്തുകൂടി നടക്കുകയായിരുന്ന യുവതിയെ യുവാവ് കടന്നുപിടിച്ച് ചുംബിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇയാളുടെ പ്രവൃത്തിയില്‍ ആദ്യം പകച്ചുപോയ സ്ത്രീയ്ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഞൊടിയിടകൊണ്ട് മനസ്സാന്നിധ്യം വീണ്ടെടുത്ത യുവതി ചുംബിക്കാനായി ശ്രമിക്കുന്നതിനിടെ യുവാവിന്റെ നാവിന്റെ അറ്റം കടിച്ചെടുക്കുകയായിരുന്നു.

നാവുമുറിഞ്ഞ് വേദനകൊണ്ട് പിടയുന്ന ഇയാളെ റോഡിലിട്ട് യുവതി നേരെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കടിച്ചെടുത്ത നാവിന്റെ കഷണം കാണിച്ചു. ടുണീഷ്യയിലെ സൗസ്സ് നഗരത്തിലാണ് സംഭവം നടന്നത്. പിന്നീട് പൊലീസുകാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ നാവിന്റെ മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേര്‍ത്തിട്ടുണ്ടോയെന്നകാര്യത്തില്‍ വ്യക്തതയില്ല.

English summary
A woman bit off a a man's tongue who tired to kiss her forcefully on road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X