Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ആര്‍ഇ: കൂടുതല്‍ പലിശനല്‍കുന്ന 5 ബാങ്കുകള്‍

എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിശ്ചയിയ്ക്കാനുള്ള അവകാശം അതാത് ബാങ്കുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒട്ടുമിക്ക നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശനിരക്ക് എത്രയാണെന്ന് തീരുമാനിക്കു ന്നത് സര്‍ക്കാറിന്റെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്.

കൂടുതല്‍ വിദേശപണം ഇന്ത്യയിലേക്ക് ആകര്‍ഷിയ്ക്കുന്നതിന്റെ ഭാഗമായാണ് എന്‍ആര്‍ഇ നിക്ഷേപങ്ങളിലുള്ള നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇന്ത്യയിലെ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള അഞ്ചു പ്രമുഖ ബാങ്കുകളുടെ എന്‍ആര്‍ഇ പലിശനിരക്കുകള്‍ പരിശോധിക്കാം.

എന്‍ആര്‍ഇ എക്കൗണ്ടും എന്‍ആര്‍ഒ എക്കൗണ്ടും തമ്മിലുള്ള വ്യത്യാസം അറിയുമോ? നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എന്‍ആര്‍ഇ. ഫോറിന്‍ കറന്‍സിയുടെ രൂപത്തില്‍ തന്നെ നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കുന്ന ബാങ്ക് എക്കൗണ്ടാണിത്. നോണ്‍ റസിഡന്റ് ഓര്‍ഡിനറി എന്നത് ഒരു സാധാരണ ബാങ്ക് എക്കൗണ്ട് തന്നെയാണ്.

എന്‍ആര്‍ഇ എക്കൗണ്ടില്‍ നിന്നോ എക്കൗണ്ട് ഉള്ള രാജ്യത്ത് നിന്നോ ഈ എക്കൗണ്ടിലേക്ക് നിക്ഷേപം നടത്താം. വിദേശരാജ്യത്ത് ഡോളറില്‍ ശമ്പളം കിട്ടുന്ന ഒരാള്‍ക്ക് അത് ഡോളറില്‍ തന്നെ എന്‍ആര്‍ഇ എക്കൗണ്ടില്‍ നിക്ഷേപിക്കാം. ഉചിതമായ സമയത്ത് അതിനെ എന്‍ആര്‍ഒ എക്കൗണ്ടിലേക്ക് മൂവ് ചെയ്യുകയും തുല്യമായ രൂപയിലേക്ക് മാറ്റുകയും ചെയ്യും

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക് സിറിയന്‍ ബാങ്കാണ് ഏറ്റവും പലിശനിരക്ക് നല്‍കുന്നത്. 12-24 മാസങ്ങള്‍ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 9.65 ശതമാനം പലിശ ലഭിക്കും. കൂടാതെ പലിശയായി ലഭിക്കുന്ന വരുമാനത്തെ ടാക്‌സ് ഫ്രീയാക്കിയിട്ടുണ്ട്.

15 മാസത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 9.5 ശതമാനം പലിശയായി ലഭിക്കും.

500 ദിവസത്തിന് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ നിക്ഷേപിക്കുന്ന എന്‍ആര്‍ഇ നിക്ഷേപത്തിന് 9.25 ശതമാനം പലിശ ലഭിക്കും

ഏഴ് വര്‍ഷവും ഏഴ് മാസവും യൂനിയന്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 9.25 ശതമാനം പലിശയായി നല്‍കാന്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാണ്.

എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 9.50 ശതമാനം പലിശ നല്‍കുന്ന മറ്റൊരു ബാങ്കാണ് തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക്. ഒന്ന്, രണ്ട് വര്‍ഷ കാലാവധിക്ക് 9.5ഉം അതില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് 9.25 ശതമാനവും പലിശ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+