നടി സുകുമാരി അന്തരിച്ചു

ശരീരത്തില്‍ നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ സുകുമാരിയ്ക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ നേരത്തേ അറിയിയ്ക്കുകയും ചെയ്തിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
സുകുമാരിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയ ജയലളിത ചികിത്സാ ചെലവിലേയ്ക്കായി അഞ്ചുലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 60വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള സുകുമാിരി രണ്ടായിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പത്താമത്തെ വയസ്സുമുതല്‍ അഭിനയം തുടങ്ങിയ സുകുമാരി ആദ്യമായി തമിഴ് ചിത്രത്തിലാണ് അഭിനയിച്ചത്. ചലച്ചിത്രലംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ഈ കലാകാരിയെ ആദരിച്ചിട്ടുണ്ട്. വിവിധ ചിത്രങ്ങളിലായി സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സുകുമാരി സ്വന്തമാക്കിയിട്ടുണ്ട്. 2010ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാര്‍ഡും സുകുമാരിയ്ക്കു ലഭിച്ചു.
1940ല്‍ പൂജപ്പുര ബാങ്കില്‍ മാനേജരായിരുന്ന മാധവന്‍നായരുടെയും സത്യഭാമയുടെയും മകളായി ഒക്ടോബര്‍ 6ന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. ചലച്ചിത്രരംഗത്തെ ആദ്യകാല നായികമായ ട്രാവന്‍കൂര്‍ സിസ്റ്റേര്‍സ് എന്നറിയപ്പെട്ടിരുന്ന ലളിത, പത്മിനി, രാഗിണി എന്നിവരുടെ ബന്ധുവാണ്. ശാസ്ത്രീയ നൃത്തരൂപങ്ങളിലും കഥകളിയിലും പ്രാവീണ്യം നേടിയശേഷമാണ് സുകുമാരി ചലച്ചിത്രരംഗത്തെത്തിയത്. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ച സുകുമാരി (ഒക്ടോബര്‍ 6 1940 --മാര്‍ച്ച് 26 2013) പത്താമത്തെ വയസ്സിലാണ് സിനിമയില്‍ എത്തിയത്.
ഒരറിവ് എന്ന തമിഴ് ചിത്രമാണ് ഇവരുടെ ആദ്യ ചിത്രം. ചേട്ടത്തി, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു സുകുമാരി നടത്തിയിരുന്നത്. പിന്നീട് കളര്‍ ചിത്രങ്ങളുടെ കാലത്തു്ം സുകുമാരി സജീവമായിത്തന്നെ അഭിനയരംഗത്തുണ്ടായിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ഒട്ടേറെ ചിത്രങ്ങളിലൂടെ വളരെ മികച്ചതും വ്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഈ കലാകാരി അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയില്‍ തിരക്കേറുന്നതിന് മുമ്പ് നാടകട്രൂപ്പുകളില്‍ സുകുമാരി സജീവമായിരുന്നു. ചോരാമസ്വാമിയുടെ ട്രൂപ്പില്‍ 4000ത്തിലധികം സ്റ്റേജുകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. സുകുമാരി അഭിനയിച്ച തുഗ്ലക് എന്ന നാടകം 1500ലധികം വേദികളിലാണ് കളിച്ചിട്ടുള്ളത്.
തസ്‌കരവീരനാണ് സുകുമാരിയുടെ ആദ്യ മലയാളചിത്രം. സത്യനും രാഗിണിയുമായിരുന്നു അതിലെ നായികാനായകന്മാര്‍. ചെറിയപ്രായത്തില്‍ത്തന്നെ മധ്യവസ്‌കരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുകുമാരി, ഹാസ്യം വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നൊരു നടികൂടിയായിരുന്നു. അടൂര്‍ഭാസിയും സുകുമാരിയും ചേര്‍ന്നുള്ള ഹാസ്യരംഗങ്ങള്‍ പഴയകാലത്തെ പലചിത്രങ്ങളുടെയും ഹൈലൈറ്റായിരുന്നു. ഭാസിയ്‌ക്കൊപ്പം 30ലേറെ ചിത്രങ്ങളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. എസ്പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറിശ്ശി, തിലകന്‍, തുടങ്ങിയ എല്ലാ മുതിര്‍ന്ന നടന്മാര്‍ക്കൊപ്പവും സുകുമാരി അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രനിര്‍മ്മാതാവായിരുന്ന എ ഭീം സിങ്ങായിരുന്നു സുകുമാരിയുടെ ഭര്‍ത്താവ്, സുകുമാരിയുടെ മുപ്പതാംവയസ്സില്‍ അദ്ദേഹം അന്തരിച്ചു. ചെന്നൈ മെഡിക്കല്‍ കോളെജില്‍ ഡോക്ടറായ സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്












Click it and Unblock the Notifications