മുസ്ലീംകോടതി;ഇസ്ലാമിക നേതാക്കള്‍ പ്രതികരിക്കുന്നു
ദില്ലി: മുസ്ലീംങ്ങള്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിയ്ക്കാനുള്ള കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കത്തില്‍ മുസ്ലീം സംഘടനകള്‍ക്ക് അവിശ്വാസം. മുസ്ലീം പ്രീണനനയമെന്ന നിലയ്ക്കാണ് മുസ്ലീം യുവാക്കള്‍ പ്രതികളാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക മുസ്ലീം കോടതികള്‍ സ്ഥാപിയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. പക്ഷേ ഇത് സര്‍ക്കാര്‍ നടത്തുന്ന ഒരു കണ്ണില്‍ പൊടിയില്‍ പരിപാടിയാണ് എന്നരീതിയിലാണ് മുസ്ലീം സംഘടനാ നേതാക്കള്‍ ഇതിനോട് പ്രതികരിക്കുന്നത്.
സര്‍ക്കാറിന്റെ ഈ നീക്കം അടുത്ത പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് ജമായത്ത് ഉല്‍മ ഐ ഹിന്ദിന്റെ നേതാവായ ഗുല്‍സാര്‍ അസ്മി പറയുന്നത്. തീവ്രവാദം പോലുള്ള കേസുകളില്‍ അകപ്പെടുന്ന മുസ്ലീം യുവാക്കള്‍ക്ക് രാജ്യത്ത് ഒരിക്കലും കരുണയോ നീതിയോ ലഭിക്കാന്‍ പോകുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്നും അസ്മി ആരോപിക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി സുശില്‍ കുമാര്‍ ഷിന്‍ഡേ മാര്‍ച്ച് 22ന് ശനിയാഴ്ച ന്യൂനപക്ഷകാര്യ മന്ത്രി റഹ്മാന്‍ ഖാന് അയച്ച കത്തില്‍ ഇത്തരത്തില്‍ പ്രത്യേക കോടതികള്‍ തുടങ്ങാനുള്ള നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തെറ്റുകാരല്ലാത്ത മുസ്ലീം യുവാക്കളെ അറഞ്ഞുകൊണ്ട് കസ്റ്റഡിയില്‍ വെയ്ക്കുകയും അവര്‍ക്ക് നീതി ലഭിയ്ക്കാതിരിക്കുകയും ചെയ്യുന്ന പതിവ് സര്‍ക്കാറിന്റെ മുഖച്ചായയെ മോശമാക്കുമെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നടപടികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും തെറ്റുകാരല്ലാത്ത യുവാക്കളെ ശക്ഷിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ടെന്നുമെല്ലാം ഷിന്‍ഡെയുടെ കത്തില്‍ പറയുന്നു.
ഇത്തരത്തില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന രീതി മാറേണ്ടതുണ്ടെന്നും അതില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ രാജ്യത്ത് ഇത് പതിവാകുമെന്നും അസ്മി ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു സംഘടനയായ റിഹായ് മഞ്ചിലെ മസിഹുദ്ദീന്‍ സന്‍ജാരിയുടെ പറയുന്നത് ഇത്തരത്തില്‍ നിരപരാധികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമായ ഗൗരവത്തോടെ നടപടികള്‍ കൈക്കൊള്ളണമെന്നാണ്. രാജ്യത്തെ പലനഗരങ്ങളിലും അതിവേഗ കോടതികളുണ്ട്. പക്ഷേ ഇവയില്‍ നിന്നൊന്നും നമ്മള്‍ പ്രതീക്ഷിക്കുന്നപോലൊരു ഫലം ഉണ്ടാകുന്നില്ല. അവര്‍ പ്രവര്‍ത്തനനിരതരാകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം, പക്ഷേ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്നതാണ് സത്യം- മസിഹുദ്ദീന്‍ പറയുന്നു.
രാജ്യത്ത് നടക്കുന്ന പലകാര്യങ്ങളെക്കുറിച്ചും ഒട്ടും അറിവില്ലാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. അവര്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയെന്നകാര്യമാണ് ആദ്യം ചെയ്യേണ്ടത്. അവകാശങ്ങളെക്കുറിച്ചും വര്‍ത്തമാനകാല സംഭവങ്ങളെക്കുറിച്ചും ആളുകള്‍ ബോധവാന്മാരായിക്കഴിഞ്ഞാല്‍ അവര്‍ അനീതിയ്‌ക്കെതിരെ പോരാടുമെന്നുറപ്പാണ്. അപ്പോള്‍ സര്‍ക്കാറിന് നടപടിയെടുക്കാതെ വയ്യെന്നാവും, പക്ഷേ ഇത്തരത്തില്‍ അവരെ ബോധവാന്മാരാക്കാന്‍ ആരും ശ്രമിക്കുന്നില്ല- അദ്ദേഹം പറയുന്നു.












Click it and Unblock the Notifications