കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണി സ്വപ്‌നം കാണുന്നവര്‍

Google Oneindia Malayalam News

Mulayam
ദില്ലി: കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ഒളിയമ്പ്. അവസരം കിട്ടിയാല്‍ കേന്ദ്രത്തില്‍ കൂട്ടുകക്ഷി ഭരണത്തിന്റെ നായകനായാല്‍ കൊള്ളാമെന്നും മുലായം സിംഗ് യാദവ് പറഞ്ഞുവച്ചു. രാജ്യത്തിന്റെ ഭാവി കൈയ്യാളേണ്ടത് കൂട്ടുകക്ഷി സര്‍ക്കാരാണെന്ന് പറയാതെ പറഞ്ഞാണ് മുലായം മനസ്സിലിരിപ്പ് വ്യക്തമാക്കിയത്. കേന്ദ്രത്തില്‍ ഒരു മുന്നണിക്കും തനിച്ച് ഭൂരിപക്ഷം നേടാന്‍ സാധിക്കില്ല - വീണ്ടും ഒരിക്കല്‍ കൂടി മൂന്നാം മുന്നണി എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ട് മുലായം സിംഗ് യാദവ് പറഞ്ഞു. ഇതിനിടെ മുലായം യു പി എ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങളും തലസ്ഥാനത്ത് ശക്തമാണ്.

കൂട്ടുകക്ഷി സര്‍ക്കാര്‍ രാജ്യത്തിന്റെ ആവശ്യമാണ്. ഇതിനായി സമാന ചിന്താഗതിയുള്ള കക്ഷികള്‍ ഒരുമിക്കണം. പൊതുവായ ലക്ഷ്യത്തിന് വേണ്ടി വിവിധ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുലായം സിംഗ് യാദവ് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ മഹാരാഷ്ട്രയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി മകന്‍ അ്ഖിലേഷ് യാദവ് തെരഞ്ഞെടുക്കപ്പെട്ടതിനെ മുലായം ന്യായീകരിച്ചു. സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുടെ മാത്രം പാര്‍ട്ടിയല്ല. യുവാക്കളും സ്ത്രീകളും അടങ്ങുന്ന പാര്‍ട്ടി അംഗങ്ങളുടെ പ്രതിനിധിയായാണ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായതെന്നും മുലായം പറഞ്ഞു.

എന്നാല്‍ മൂന്നാം മുന്നണിയെ ദേശീയ ബദലാക്കണമെന്ന മുലായം സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തി. മുലായം പുതുതായി ഒന്നും പറഞ്ഞിട്ടില്ല എന്നും മൂന്നാം മുന്നണിയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും കോണ്‍ഗ്രസ് വക്താവ് ദിഗ് വിജയ് സിംഗ് പറഞ്ഞു.

മൂന്നാം മുന്നണി പ്രായോഗികമായ ഒരാശയമല്ലെന്ന് ബി ജെ പി നേതാവ് ബല്‍ബീര്‍ പുഞ്ജ് പറഞ്ഞു. എന്‍ ഡി എ സഖ്യകക്ഷിയായ ജെ ഡി യു ബി ജെ പിയോട് യോജിച്ചപ്പോള്‍ യു പി എ സഖ്യകക്ഷിയായ എന്‍ സി പി മുലായത്തിന്റെ ആശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.

English summary
Samaj vadi party leader Mulayam Singh Yadav appealed regional parties should join to form government in central.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X