വാടകക്കാരെ കുടിയൊഴിപ്പിക്കാന്‍ വീടിന് തീയിട്ടു
കല്യാണ്‍: വാടകക്കാരെ ഒഴിപ്പിക്കാന്‍ പല പണിയും നോക്കിയിട്ട് രക്ഷയില്ലാതെ വന്നതോടെ മധ്യവയസ്‌കന്‍ സ്വന്തം വീടിന് തീയിട്ടു. സംഗതി പുറത്തായതോടെ ഉടമ മസിദ് ഷെയ്ഖിനെതിരേ പോലിസ് കേസെടുത്തിരിക്കുകയാണ്.
നാരായണ ഷെട്ടി എന്നൊരാള്‍ക്കാണ് ഷെയ്ഖ് വീട് വാടകയ്ക്കു നല്‍കിയിരുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി കെട്ടിടം ഒഴിയണമെന്ന ആവശ്യവുമായി ഷെയ്ഖ് വീട്ടുകാരെ സമീപിക്കുന്നു. ഞായറാഴ്ച രാത്രി നല്ല പൂസായി വീടിനടുത്തേക്ക് തിരിച്ച ഷെയ്ഖ് ഒരു ബോട്ടില്‍ മണ്ണെണ്ണയും കരുതിയിരുന്നു.
ഷെട്ടിയും കുടുംബവും വീട്ടിനുള്ള സമയത്ത് തന്നെ ഇയാള്‍ മണ്ണെണ്ണയൊഴിച്ച് വീടിന് തീ കൊടുത്തു. തീ പടരുന്നതു കണ്ടതോടെ അടുത്ത വീട്ടുകാരെല്ലാം ഓടിയെത്തി തീയണച്ചതുകൊണ്ട് മറ്റു കെട്ടിടങ്ങളിലേക്ക് പടര്‍ന്നില്ല.
നേരം വെളുത്തതോടെയാണ് തീ കൊളുത്തിയത് ഷെയ്ഖ് ആണെന്ന് മനസ്സിലായത്. വീട്ടുകാര്‍ ഉടന്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി. വീട്ടുടമ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കല്യാണിലെ നെഹ്‌റു നഗര്‍ ചേരിയില്‍ ഷെയ്ഖിന് മൂന്നു വീടുണ്ട്.












Click it and Unblock the Notifications