Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള ഇടയുന്നു; ഗണേഷ് വഴങ്ങുന്നില്ലെന്ന് പരാതി

ganesh-kumar-balakrishna-pillai.
തിരുവനന്തപുരം: കോഴിക്ക് മുല വരുന്നതാണോ കേരള കോണ്‍ഗ്രസ് ബിയിലെ പ്രശ്‌നങ്ങള്‍ തീരുന്നതാണോ എളുപ്പം എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. മന്ത്രി കെ ബി ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന പരാതിയുമായി അച്ഛന്‍ ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്തെത്തിയതോടെയാണ് സംശയം വീണ്ടും ഉയര്‍ന്നുവന്നത്. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള ഗണേഷ് വഴങ്ങുന്നില്ല എന്ന പരാതിപ്പെട്ടത്.

പാര്‍ട്ടിയുടെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കാനാകില്ല എന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വഴങ്ങാത്ത മന്ത്രിയെ മാറ്റണമെന്നും പിള്ള ആവശ്യപ്പെട്ടു. ഇനിയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. ഗണേഷിന്റെ പുതിയ നിലപാടിനോട് യോജിക്കില്ല. പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടുപോകും. ഏപ്രില്‍ രണ്ടിന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ബാലകൃഷ്ണ പിള്ള തങ്കച്ചനോട് ആവശ്യപ്പെട്ടു.

നേരത്തെ ഷിബു ബേബി ജോണിന്റെ ശ്രമത്തില്‍ അച്ഛനും മകനും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് വെടിനിര്‍ത്തലില്‍ ഒപ്പിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. അതിനിടെയാണ് വീണ്ടും വിവാവദങ്ങളുമായി ബാലകൃഷ്ണ പിള്ള രംഗത്തെത്തുന്നത്. പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ ആവശ്യപ്പെടില്ല എന്നായിരുന്നു പിളള കഴിഞ്ഞ ആഴ്ച പറഞ്ഞത്.

ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ അഭിപ്രായം. ഇതോടെ കേരള കോണ്‍ഗ്രസ് ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ഒരാഴ്ച പോലും തികയുന്നതിന് മുന്‍പ് ബാലകൃഷ്ണ പിള്ള വാക്കു മാറ്റിയത് പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+