കാസര്‍കോട്: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഹാസന്‍ ജില്ലയിലെ കത്രിഗട്ടയില്‍ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാസര്‍കോട് സ്വദേശിനിയായ ജെസ്സി, ജെസ്സിയുടെ ഭര്‍ത്താവ് സജി, പെരളം സ്വദേശി ഹരിപ്രസാദ് എന്നിവരാണ് മരിച്ച മലയാളികള്‍. പുട്ടപര്‍ത്തിയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന ആംബുലന്‍സാണ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍ മരിച്ച മറ്റുളളവര്‍.
കര്‍ണാടകയിലെ ബാംഗളൂര്‍ -മംഗലാപുരം ദേശീയപാത 48 ലാണ് സംഭവം. ഹാസന്‍ ജില്ലയിലെ ചെന്നരായക പട്ടണത്തിന് സമീപത്ത് കത്രിഗട്ടയിലാണ് അപകടമുണ്ടായത്. രോഗിയെയും വഹിച്ചു കൊണ്ട് വരികയായിരുന്ന ആംബുലന്‍സില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജെസ്സി, ജെസ്സിയുടെ ഭര്‍ത്താവ് സജി, പെരളം സ്വദേശി ഹരിപ്രസാദ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ കാസര്‍കോട് സ്വദേശികളാണ്.
ആന്ധ്രയിലെ പുട്ടപര്‍ത്തി ആശുപത്രിയില്‍ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ആംബുലന്‍സ്. രോഗിയായ ജെസ്സിയെയും കൊണ്ടുവരികയായിരുന്നു ഇവര്‍. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്.