കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കര്‍ണാടകയില്‍ റോഡപകടം: മലയാളികളടക്കം 6 മരണം
കര്‍ണാടകയിലെ ബാംഗളൂര്‍ -മംഗലാപുരം ദേശീയപാത 48 ലാണ് സംഭവം. ഹാസന് ജില്ലയിലെ ചെന്നരായക പട്ടണത്തിന് സമീപത്ത് കത്രിഗട്ടയിലാണ് അപകടമുണ്ടായത്. രോഗിയെയും വഹിച്ചു കൊണ്ട് വരികയായിരുന്ന ആംബുലന്‍സില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജെസ്സി, ജെസ്സിയുടെ ഭര്‍ത്താവ് സജി, പെരളം സ്വദേശി ഹരിപ്രസാദ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ കാസര്‍കോട് സ്വദേശികളാണ്.
ആന്ധ്രയിലെ പുട്ടപര്‍ത്തി ആശുപത്രിയില്‍ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ആംബുലന്‍സ്. രോഗിയായ ജെസ്സിയെയും കൊണ്ടുവരികയായിരുന്നു ഇവര്‍. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്.
Comments
kerala karnataka kasaragod accident hassan killed ambulance കേരളം കര്‍ണാടക ഹാസന് റോഡ് അപകടം മരണം ആംബുലന്‍സ്
English summary
6 persons, including 3 keralites killed in road accident in Hassan district in Karnataka.
Story first published: Tuesday, March 26, 2013, 11:33 [IST]