Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാക്കാട് അപകടം: പ്രിന്‍സിപ്പാലിന് രൂക്ഷവിമര്‍ശം

karthikeyan
തിരുവനന്തപുരം: വെള്ളനാട് വിക്രം സാരാഭായ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാലിന്റെ നിലപാട് അഹങ്കാരം നിറഞ്ഞതാണെന്ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. പ്രിന്‍സിപ്പാലിന്റെ അഹങ്കാരം നിറഞ്ഞ പ്രതികരണം തന്നെ ഞെട്ടിപ്പിച്ചു എന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.

അപകടത്തിന് കാരണമായ വിനോദയാത്രയ്ക്ക് കുട്ടികള്‍ പോയത് കോളേജിന്റെ അറിവും സമ്മതവും ഇല്ലാതെയാണ് എന്നായിരുന്നു കോളേജ് പ്രിന്‍സിപ്പാലായ ജാനയുടെ ആദ്യ പ്രതികരണം. പ്രിന്‍സിപ്പാലിന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. നിയമസഭയിലാണ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷാംഗങ്ങളടക്കമുള്ള മറ്റുളളവരും പ്രിന്‍സിപ്പാലിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയത്.

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായ ഉടനെതന്നെ കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയത് കോളേജിന്റെ അറിവോടെയല്ല എന്നായിരുന്നു പ്രിന്‍സിപ്പാലായ ജാന പ്രതികരിച്ചത്. വാര്‍ത്തകളില്‍ നിന്നും കിട്ടുന്ന വിവരം മാത്രമേ തങ്ങളുടെ പക്കലും ഉളളൂ. ഇതില്‍ തങ്ങള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ല എന്നായിരുന്നു പ്രിന്‍സിപ്പാലിന്റെയും കോളേജ് അധികൃതരുടെയും നിലപാട്. നിരുത്തരവാദിത്ത പരമായ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയോ അനുശോചനം അറിയിക്കുകയോ പോലും ചെയ്യും മുമ്പായിരുന്നു ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകാനുള്ള ശ്രമമെന്നോണം പ്രിന്‍സിപ്പാല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതും കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്ന് കെ കെ ജയചന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് സഭ ചര്‍ച്ചകളിലേക്ക് കടന്നത്.

നിയമസഭാ സ്പീക്കറായ ജി കാര്‍ത്തികേയന്റെ മണ്ഡലത്തിലാണ് കോളേജ് സ്ഥിതിചെയ്യുന്ന വെള്ളനാട്. എട്ടുപേരാണ് രാജാക്കാടിന് സമീപത്ത് തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. കോളേജ് വിദ്യാര്‍ത്ഥികളായ ഏഴുപേരും ബസ്സിന്റെ ക്ലീനറുമാണ് മരിച്ചത്. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമടക്കം 45 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഒരു അധ്യാപകന്‍ പോലും യാത്രാസംഘത്തില്‍ ഉണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+