കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്നുമായി അധ്യാപികയെ പിടികൂടി

  • By Leena Thomas
Google Oneindia Malayalam News

Arrest
മുംബൈ: ഏഴുകോടിയോളം വിലമതിക്കുന്ന മയക്കുമരുന്ന് കള്ളകടത്തുമായി ബന്ധപ്പെട്ട് അധ്യാപികയെ മുംബൈ എയര്‍പോര്‍ട്ട് പോലിസ് അറസ്റ്റു ചെയ്തു. പലാറ്റിനോ മക്കോട്ടി എന്ന യുവതിയെയാണ് പോലിസ് അറസ്റ്റു ചെയ്തത്.

മുംബൈ വിമാനതാവളത്തില്‍ നിന്ന് സൗത്ത് ആഫ്രിക്കയിലേക്ക് 14 സ്‌കൂള്‍ ബാഗുകളിലാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു യുവതിയെ പോലിസ് പിടികൂടിയത്. വിലപിടിപ്പുള്ള മയക്കുമരുന്നുകളാണ് യുവതിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് അതിനാല്‍ ഇത് ആദ്യത്തെ തവണയല്ല യുവതി മയക്കുമരുന്ന് കടത്തുന്നത് എന്ന് ചോദ്യം ചെയ്യലിന് നേതൃത്വം വഹിച്ച പോലിസ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ താന്‍ ആദ്യമായാണ് മയക്കുമരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതെന്നാണ് മക്കോട്ടി പറയുന്നത്.

കസ്റ്റംസ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍, എ ഐ യു എന്നിവര്‍ യുവതിയെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ യുവതി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെപറ്റിയോ എങ്ങോട്ട് എത്തിക്കുന്നു എന്നതിനെ പറ്റിയോ പറയാന്‍ തയ്യാറല്ല. യുവതി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളകടത്തുകാരുടെ പ്രധാന കണ്ണിയാണെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കണ്ടെടുത്ത മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റിലേക്ക് അയച്ചിട്ടുണ്ടെന്നും യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലിസിന് കൈമാറുമെന്നും എഐയു കമ്മീഷണര്‍ പറഞ്ഞു.

English summary
Woman caught with Rs 7crore party drugs in school bags.Identified as Palatino Macoty (35), the woman is a teacher by profession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X