Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കാണ് രാഹുല്‍ പ്രധാനമന്ത്രിയാകേണ്ടത്?

rahul-gandhi
ദില്ലി: വരുന്ന തെരഞ്ഞെടുപ്പില്‍ ആരായിരിക്കും കോണ്‍ഗ്രസിനെ നയിക്കുന്നത്. രാഹുല്‍ ഗാന്ധി എന്നല്ലാതെ മറ്റൊരു ഉത്തരമില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒരേ സ്വരത്തില്‍ നല്‍കുന്ന മറുപടി. ഇതിന് വിരുദ്ധമായി വരുന്ന വാര്‍ത്തകളെ അഭ്യൂഹങ്ങള്‍ എന്നു വിളിച്ച് തള്ളിക്കളയാനും പാര്‍ട്ടി നേതാക്കള്‍ക്ക് മടിയില്ല. എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിംഗ്, പാര്‍ട്ടി വക്താവ് റഷീദ് ആല്‍വി എന്നിങ്ങനെ പോകുന്നു കോണ്‍ഗ്രസിലെ രാഹുല്‍ ഭക്തരുടെ നിര.

ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമാണ് ഇത്. പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ട്. മറിച്ചുള്ള വാര്‍ത്തകളും വാദങ്ങളുമെല്ലാം വെറും ഊഹോപോഹങ്ങള്‍ മാത്രമാണ് - പാര്‍ട്ടി വക്താവ് റഷീദ് ആല്‍വി പറഞ്ഞു. രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്ന കൂട്ടിച്ചേര്‍ക്കാനും പാര്‍ട്ടി വക്താവ് മറന്നില്ല.

പ്രധാനമന്ത്രി പദത്തോട് രാഹുലിന് താല്‍പര്യമില്ലെന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിംഗ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയാകാനില്ല എന്ന് രാഹുല്‍ ഗാന്ധി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയാകാനില്ല എന്നത് മാധ്യമങ്ങള്‍ വഴി പടര്‍ന്ന തെറ്റിദ്ധാരണ മാത്രമാണ്. രാജ്യത്തെ ജനങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രിയാകമെന്ന് ആഗ്രഹിക്കുമ്പോള്‍ രാഹുല്‍ ഒഴിഞ്ഞുനില്‍ക്കേണ്ട കാര്യമെന്താണ് - സിംഗ് ചോദിച്ചു.

താനിപ്പോള്‍ പാര്‍ട്ടിയെ ശക്തമാക്കാനാണ് പരിശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പദം തല്‍ക്കാലം ലക്ഷ്യത്തിലില്ല എന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. ഇതാണ് രാഹുലിന്റെ പ്രധാനമന്ത്രി പദം സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാക്കിയത്. എന്നാല്‍ ഗാന്ധികുടുംബത്തിലെ ഇളം തലമുറക്കാരനെ പ്രധാനമന്ത്രി സ്ഥാനത്ത് കാണാനാഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെല്ലാവരും. യു പി എ അധ്യക്ഷ സോണിയാഗാന്ധിയുടെ ആശീര്‍വാദവും അനുമതിയും ഇവര്‍ക്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+