കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടകഗര്‍ഭപാത്രം; പണംതട്ടാന്‍ ശ്രമിക്കുന്നുവെന്ന്

  • By Lakshmi
Google Oneindia Malayalam News

Surrogacy
ജയ്പൂര്‍: വാടകഗര്‍ഭപാത്രങ്ങളിലൂടെ സ്വന്തം കുഞ്ഞെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറിവരുകയാണ്. അതിനുസരിച്ച് ഈ രംഗത്തെ തട്ടിപ്പുകളും കൂടുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. രാജസ്ഥാനില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ഒരു റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതാണ്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ സ്ത്രീ കുഞ്ഞിനെ വച്ച് വിലപേശല്‍ നടത്തുന്നുവെന്ന് ആരോപണവുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കര്‍ധാനി സ്വദേശിയായ യുവാവാണ് മാര്‍ച്ച് 25ന് ഒരു സ്ത്രീയ്ക്കും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പണം വാങ്ങി കുഞ്ഞിനെ പ്രസവിച്ച് നല്‍കാമെന്നേറ്റ സ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

ടോങ്ക് ജില്ലയിലെ ദിഗ്ഗി ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ സ്വന്തം കുഞ്ഞെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ഒരു വാടക ഗര്‍ഭപാത്രം കണ്ടെത്തിയത്. ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാണ് സ്ത്രീ ഗര്‍ഭം ധരിച്ചത്. രണ്ട് ലക്ഷം രൂപ വ്യവസ്ഥയിലാണ് സ്ത്രീ ഗര്‍ഭംധരിച്ച് കുഞ്ഞിനെ പ്രസവിച്ച് നല്‍കാമെന്നേറ്റത്. എന്നാല്‍ 2ലക്ഷം രൂപ മുഴുവനായും നല്‍കിക്കഴിഞ്ഞിട്ടും സ്ത്രീയും കുടുംബവും അഞ്ചുലക്ഷം രൂപ കൂടി ആവശ്യപ്പെടുകയാണെന്നാണ് യുവാവിന്റെ പരാതി. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

സ്‌കൂളുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ വിറ്റാണ് ഇയാള്‍ ജീവിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ് 8വര്‍ഷം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് കുഞ്ഞ് പിറന്നില്ല. 2010 ജൂലൈ മാസത്തില്‍ ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഒരു ശംഭുവെന്നവഴിയാത്രക്കാരന്‍ ഇയാളുടെ വണ്ടിയില്‍ കയറുകയും സംസാരത്തിനിടെ തനിയ്ക്ക് കുഞ്ഞുങ്ങളില്ലെന്നകാര്യം യുവാവ് പറയുകയും ചെയ്തു.

ഇത് കേട്ട ശംഭു ചോരി ചോരി ചുപ്‌കെ ചുപ്‌കെ എന്ന ബോളിവുഡ് ചിത്രത്തിന്റെ സിഡി യുവാവിന് നല്‍കുകയും ഇത് കണ്ടുകഴിഞ്ഞാല്‍ കുട്ടികളുണ്ടാകാനുള്ള വഴി ലഭിയ്ക്കുമെന്ന് പറയുകയും ചെയ്തു, മാത്രമല്ല ചിത്രം കണ്ടുകഴിഞ്ഞ് കുഞ്ഞുവേണമെന്ന് തീരുമാനിയ്ക്കുകയാണെങ്കില്‍ തന്നെ ബന്ധപ്പെടാനായി അയാള്‍ ഫോണ്‍ നമ്പറും നല്‍കി. ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ചോരി ചോരി ചുപ്‌കെ ചുപ്‌കെ. യുവാവും ഭാര്യയും ഈ ചിത്രം കാണുകയും പിറ്റേന്നുതന്നെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാന്‍ തയ്യാറാണെന്നകാര്യം ശംഭുവിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് ശംഭു മുഖേനയാണ് യുവാവും ഭാര്യയും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറായ ദീപയെന്ന യുവതിയെയും കുടുംബത്തെയും പരിചയപ്പെടുന്നത്. 1.5 ലക്ഷത്തിനാണ് ആദ്യം കരാറുറപ്പിച്ചത്. ദമ്പതിമാര്‍ അമ്പതിനായിരം രൂപ ദീപയ്ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവാവും ദീപയും ഒരുമിച്ച് താമസിക്കുകയും 2011 ഏപ്രില്‍ മാസത്തോടെ അവര്‍ ഗര്‍ഭിണിയാവുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവ് ബാക്കി 1ലക്ഷംകൂടി ദീപയ്ക്ക് നല്‍കി.

പിന്നീട് കുഴപ്പങ്ങളൊന്നുമില്ലാതെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ദീപ അമ്പതിനായിരം രൂപ കൂടിലഭിച്ചില്ലെങ്കില്‍ കുട്ടിയെ കൊടുക്കില്ലെന്ന് പറഞ്ഞു. കുഞ്ഞിനായി അത്രയേറെ ആഗ്രഹിച്ച ദമ്പതിമാര്‍ ഈ പണം കൂടി നല്‍കി. തുടര്‍ന്നാണ് ദീപയും കുടുംബവും കൂടുതല്‍ പണം ആവശ്യപ്പെടുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തത്.

English summary
Thirty five year old man had never thought that using a surrogate mother and trying to fulfill his wish of a child would land him in big trouble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X