സ്യൂട്‌കേസില്‍ നിന്നും അഴുകിയ സ്ത്രീശരീരം

കഴിഞ്ഞ രണ്ടു ദിവസങ്ങളാണ് ഈ സ്യൂട്‌കേസ് റോഡരികില്‍ കിടക്കുകയായിരുന്നു. സമീപവാസികള്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘമാണ് സ്യൂട്‌കേസ് തുറന്നത്, ഇപ്പോഴാണ് വെട്ടിനുറുക്കിയ ശരീരം അഴുകിയനിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട് സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങല്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഭിച്ച കാണാതായവരെക്കുറിച്ചുള്ള പാതികളും പരിശോധിക്കുന്നുണ്ട്.
രണ്ടു ദിവസം റോഡരികില്‍ കിടന്ന സ്യൂട്‌കേസില്‍ വെട്ടിനുറുക്കിയ ജഡമായിരുന്നുവെന്നറിഞ്ഞ സമീപവാസികള്‍ പരിഭ്രാന്തിയിലാണ്. പരിശോധനയ്ക്കായി പൊലീസ് നായകളെ കൊണ്ടുവന്നിരുന്നുവെങ്കിലും അത് വിജയകരമായില്ല. മറ്റെവിടെയെങ്കിലും വച്ച് കൊലനടത്തിയശേഷം ശരീരം പെട്ടിയിലാക്കി ഇവിടെയുപേക്ഷിച്ചതായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications