• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യനെല്ലി പീഡനം: പിജെ കുര്യന് കോടതി നോട്ടീസ്

തൊടുപുഴ: സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യന് കോടതിയുടെ നോട്ടീസ്. കേസില്‍ പി ജെ കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരായയ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ സര്‍ക്കാരിനും കോടതി നോട്ടീസയച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യത്തില്‍ പെണ്‍കുട്ടി പീരുമേട് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു.

ഇതിനെ ചോദ്യം തെയ്തുകൊണ്ട് പെണ്‍കുട്ടി തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. പി ജെ കുര്യനു പുറമേ ധര്‍മരാജന്‍, ജമാല്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മെയ് 29 നാണ് കോടതി ഇനി ഈ കേസ് പരിഗണിക്കുന്നത്. മെയ് 29ന് ധര്‍മരാജനെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുകയാണ് കേസിലെ മൂന്നാം പ്രതിയായ ധര്‍മരാജന്‍.

നേരത്തെ ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാട് പക്ഷപാതപരമാണ് എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ നാല്‍പ്പതിലധികം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് കേസ്. 1996 ലാണ് കേസിനാധാരമായ സംഭവം നടന്നത്.

English summary
Thodupuzha sessions court issued notice to Rajyasabha vice chairman PJ Kurien in Suriyanelli rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X