കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിനെ മാറ്റുന്ന പ്രശ്‌നമില്ല: കെഎം മാണി

Google Oneindia Malayalam News

mani
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോര്‍ജ്ജിനെ മാറ്റുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന കെ എം മാണിയുടെ പ്രസ്താവന യു ഡി എഫിലെ മറ്റു കക്ഷികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ്. ഇടതുപക്ഷത്തു നിന്നും തനിക്ക് ക്ഷണമുണ്ടെന്ന് കേട്ടപ്പോള്‍ സംസ്ഥാന മന്ത്രിസഭ കുലുങ്ങിയ കാര്യം നന്നായി അറിയാവുന്ന കെ എം മാണി കൃത്യമായ കണക്കുകൂട്ടലോടെയാണ് എന്നത് മൂന്നരത്തരം. തന്റെ പാര്‍ട്ടിക്കകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല എന്ന് വ്യക്തമാക്കിയ മാണിസാര്‍ മറ്റാരും ഇക്കാര്യത്തില്‍ വേവലാതിപ്പെടേണ്ട എന്ന സന്ദേശം കൂടിയാണ് വ്യക്തമാക്കിയത്.

മറ്റു പാര്‍ട്ടികള്‍ സ്വന്തം എം എല്‍ എമാര്‍ക്ക് വിപ്പ് കൊടുക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് കെ എം മാണി പറഞ്ഞത്. ഇതൊരു സാധാരണ സംഭവമാണ്. പാര്‍ലിമെന്ററി നടപടികളിലെ സാധാരണയായ നടപടി മാത്രമായാണ് ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ പ്രത്യേക വിപ്പിനെ കെ എം മാണിയും കേരള കോണ്‍ഗ്രസും കാണുന്നത്.

പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യം ഇപ്പോള്‍ പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ല. പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് പാര്‍ട്ടിയില്‍ നിന്നും മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും ജോര്‍ജ്ജിനെ മാറ്റണമെന്ന ആവശ്യം ഒളിഞ്ഞും തെളിഞ്ഞും ശക്തമായ സാഹചര്യത്തിലാണ് മാണിസാര്‍ തന്നെ നേരിട്ട് സ്ഥിതിഗതികള്‍ വിശദമാക്കിയത്.

പാര്‍ട്ടി നേതാക്കന്മാര്‍ ആവശ്യമില്ലാത്ത പ്രസ്താവനകള്‍ നടത്തേണ്ട കാര്യമില്ല. താന്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്താറില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മാണിസാര്‍ പറഞ്ഞു. താലൂക്ക് വിഭജനം യു ഡി എഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് തീരുമാനങ്ങള്‍ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
KM Mani cleared his stand that there is no move to axe PC George from the post of Chief Whip,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X