സര്‍ദാരിയോട് പിണങ്ങി ബിലാവല്‍ നാടുവിട്ടു
ഇസ്ലാമബാദ്: പാകിസ്താന് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ മകന് ബിലാവല്‍ ഭൂട്ടോ ദുബായിലേയ്ക്ക് പോയി. പിതാവുമായുള്ള അസ്വാരസ്യമാണ് ബിലാവലിന്റെ പലായനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിലാവല്‍ അപ്രതീക്ഷിതമായി രാജ്യം വിട്ടത് ഭരണകക്ഷിയായ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പിപിപിയെ സംബന്ധിച്ച് ബിലാവല്‍ ഒരു താരം തന്നെയാണ്, അന്തരിച്ച മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ മകന്, ഇപ്പോഴത്തെ പ്രസിഡന്റിന്റെ മകന് എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ തന്നെയാണ് ബിലാവലിന് താരപരിവേഷം നല്‍കുന്നത്. പിപിപിയുടെ മുഖ്യരക്ഷാധികാരിയായി ബിലാല്‍ അടുത്തിടെയാണ് നിയമിക്കപ്പെട്ടത്.

എന്നാല്‍ പാര്‍ട്ടിക്കാര്യങ്ങളില്‍ തന്റെ നിലപാടുകള്‍ മാനിക്കപ്പെടുന്നില്ലെന്ന് 24കാരനായ ബിലാവലിന് പരാതിയുണ്ട്. സിന്ധ് പ്രവിശ്യയില്‍ താന്‍ നിര്‍ദേശിച്ച ഏതാനും നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് കൊടുക്കാന്‍ വിസ്സമ്മതിച്ചതാണ് ബിലാവലിന് അനിഷ്ടമുണ്ടാക്കിയ അവസാനത്തെ സംഭവം. ഫെബ്രുവരിയില്‍ സിന്ധ് പ്രവിശ്യയിലെ ഏതാനും പേര്‍ക്ക് ജോലി നല്കാന് മുന്‍ സിന്ധ് മുഖ്യമന്ത്രി ഖയിം അലി ഷായോട് ബിലാവല്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സര്‍ദാരിയുടെ സഹോദരി ഫര്യാല് താല്‍പുര്‍ ഇടപെട്ട് അത് തടയുകയായിരുന്നു.
ഈ പ്രശ്നങ്ങളില്‍ മകനൊപ്പം നില്ക്കാന് തയ്യാറാകാത്ത സര്‍ദാരി, സഹോദരിക്ക് പിന്തുണ നല്‍കുന്നുണ്ട്. പാര്‍ട്ടിഭരണത്തില്‍ ഫര്യാലിന് നിര്‍ണായക സ്വാധീനമുണ്ട്. രാഷ്ട്രീയ പക്വത വരുമ്പോള്‍ അധികാരം കൈമാറാമെന്നും അതുവരെ അടങ്ങിയിരിക്കാനുമാണ് സര്‍ദാരി മകനെ ഉപദേശിച്ചത്. അതോടെ ബിലാവല്‍ നാടുവിടാന്‍ തീരുമാനിക്കുകയും ചെയ്തു. തനിക്ക് വോട്ടവകാശമുണ്ടായിരുന്നെങ്കില്‍ താന്‍ പിപിപിക്ക് വോട്ടു ചെയ്യില്ലായിരുന്നെന്ന് ബിലാവല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ നാലിനാണ് പിപിപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നത്, ഇതിന്റെ ഭാഗമായി കൂറ്റന്‍ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 11നാണ് പൊതുതിരഞ്ഞെടുപ്പ്. ബേനസീറിന്റെ മകനായ ബിലാവലിന് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അത് നേട്ടമാകുമെന്നുമായിരുന്നു സര്‍ദാരിയുടെ കണക്കുകൂട്ടല്‍. അതാണ് ബിലാവലിന്റെ നാടുവിടലോടെ ഇല്ലാതായിരിക്കുന്നത്. കോടതി ഉത്തരവുള്ളതിനാല്‍ സര്‍ദാരിയ്ക്ക് പ്രചാരണത്തിന് ഇറങ്ങാനും കഴിയില്ല. സപ്തംബര്‍ 25നാണ് ബിലാവലിന് 25 വയസ്സ് തികയുന്നത്. അതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications