കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാരിയോട് പിണങ്ങി ബിലാവല്‍ നാടുവിട്ടു

  • By Lakshmi
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ ദുബായിലേയ്ക്ക് പോയി. പിതാവുമായുള്ള അസ്വാരസ്യമാണ് ബിലാവലിന്റെ പലായനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിലാവല്‍ അപ്രതീക്ഷിതമായി രാജ്യം വിട്ടത് ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പിപിപിയെ സംബന്ധിച്ച് ബിലാവല്‍ ഒരു താരം തന്നെയാണ്, അന്തരിച്ച മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ മകന്‍, ഇപ്പോഴത്തെ പ്രസിഡന്റിന്റെ മകന്‍ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ തന്നെയാണ് ബിലാവലിന് താരപരിവേഷം നല്‍കുന്നത്. പിപിപിയുടെ മുഖ്യരക്ഷാധികാരിയായി ബിലാല്‍ അടുത്തിടെയാണ് നിയമിക്കപ്പെട്ടത്.

Bilawal Bhutto Zardari

എന്നാല്‍ പാര്‍ട്ടിക്കാര്യങ്ങളില്‍ തന്റെ നിലപാടുകള്‍ മാനിക്കപ്പെടുന്നില്ലെന്ന് 24കാരനായ ബിലാവലിന് പരാതിയുണ്ട്. സിന്ധ് പ്രവിശ്യയില്‍ താന്‍ നിര്‍ദേശിച്ച ഏതാനും നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് കൊടുക്കാന്‍ വിസ്സമ്മതിച്ചതാണ് ബിലാവലിന് അനിഷ്ടമുണ്ടാക്കിയ അവസാനത്തെ സംഭവം. ഫെബ്രുവരിയില്‍ സിന്ധ് പ്രവിശ്യയിലെ ഏതാനും പേര്‍ക്ക് ജോലി നല്‍കാന്‍ മുന്‍ സിന്ധ് മുഖ്യമന്ത്രി ഖയിം അലി ഷായോട് ബിലാവല്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സര്‍ദാരിയുടെ സഹോദരി ഫര്‍യാല്‍ താല്‍പുര്‍ ഇടപെട്ട് അത് തടയുകയായിരുന്നു.

ഈ പ്രശ്‌നങ്ങളില്‍ മകനൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്ത സര്‍ദാരി, സഹോദരിക്ക് പിന്തുണ നല്‍കുന്നുണ്ട്. പാര്‍ട്ടിഭരണത്തില്‍ ഫര്‍യാലിന് നിര്‍ണായക സ്വാധീനമുണ്ട്. രാഷ്ട്രീയ പക്വത വരുമ്പോള്‍ അധികാരം കൈമാറാമെന്നും അതുവരെ അടങ്ങിയിരിക്കാനുമാണ് സര്‍ദാരി മകനെ ഉപദേശിച്ചത്. അതോടെ ബിലാവല്‍ നാടുവിടാന്‍ തീരുമാനിക്കുകയും ചെയ്തു. തനിക്ക് വോട്ടവകാശമുണ്ടായിരുന്നെങ്കില്‍ താന്‍ പിപിപിക്ക് വോട്ടു ചെയ്യില്ലായിരുന്നെന്ന് ബിലാവല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ നാലിനാണ് പിപിപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നത്, ഇതിന്റെ ഭാഗമായി കൂറ്റന്‍ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 11നാണ് പൊതുതിരഞ്ഞെടുപ്പ്. ബേനസീറിന്റെ മകനായ ബിലാവലിന് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അത് നേട്ടമാകുമെന്നുമായിരുന്നു സര്‍ദാരിയുടെ കണക്കുകൂട്ടല്‍. അതാണ് ബിലാവലിന്റെ നാടുവിടലോടെ ഇല്ലാതായിരിക്കുന്നത്. കോടതി ഉത്തരവുള്ളതിനാല്‍ സര്‍ദാരിയ്ക്ക് പ്രചാരണത്തിന് ഇറങ്ങാനും കഴിയില്ല. സപ്തംബര്‍ 25നാണ് ബിലാവലിന് 25 വയസ്സ് തികയുന്നത്. അതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.

English summary
Bilawal Bhutto Zardari has left for Dubai after a tiff with his father, President Asif Ali Zardari, over the affairs of the PPP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X