മാനഭംഗക്കേസ് പ്രതിയ്ക്ക് അധ്യാപകനെ വേണമെന്ന്

വ്യോമസേനയില്‍ സി ഗ്രേഡ് ജോലിയ്ക്കുള്ള അഭിമുഖത്തിനുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് അധ്യാപകന്റെ സഹായം വേണമന്ന് വിനയ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം വ്യക്തമാക്കുന്നതിനായി ഇന്റര്‍വ്യൂവിന് ഹാജരാകാനാവശ്യപ്പെട്ടുകൊണ്ട് വിനയ്‌യ്ക്ക് ലഭിച്ചിരിക്കുന്ന എഴുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അഭിമുഖത്തിന് തയ്യാറെടുക്കാനായി തന്റെ കക്ഷിയ്ക്ക് ഒരു ഗൈഡിന്റെ ആവശ്യമുണ്ടെന്നും പൊതുവിജ്ഞാനമുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിക്കുകയെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു ജോലി ലഭിച്ചുകഴിഞ്ഞാല്‍ മികച്ച ജീവിതം നയിക്കാന്‍ വിനയ്ക്ക് സാധിയ്ക്കുമെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇയാളെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പൊലീസിനോട് മറുപടി അറിയിക്കാനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ഡ് യോഗേഷ് ഖന്ന ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വീണ്ടും ഏപ്രില്‍ 28ന് പരിഗണിക്കും.












Click it and Unblock the Notifications