• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയലളിത- അന്ന് വിമര്‍ശക ഇന്ന് രക്ഷക

  • By Lakshmi

ചെന്നൈ: ഒരുകാലത്ത് എല്‍ടിടിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇപ്പോള്‍ വാദിക്കുന്നത് ശ്രീലങ്കയില്‍ പ്രത്യേക തമിഴ് രാജ്യം വേണമെന്ന്. ആദ്യകാലത്ത് ജലളിതയുടെ രാഷ്ട്രീയാചാര്യനായ എംജി രാമചന്ദ്രനായിരുന്നു വി പ്രഭാകരന്റെ നയിച്ചിരുന്ന എല്‍ടിടിഇയ്ക്ക് രാഷ്ട്രീയപരവും സാമ്പത്തികവുമായി സഹായം നല്‍കിയിരുന്നത്. ഇതുവച്ചാണ് അവര്‍ ആയുധങ്ങള്‍ സ്വന്തമാക്കുകയും സ്വന്തം സേന രൂപീകരിക്കുകയും ചെയ്തിരുന്നു. അന്നെല്ലാം ഡിഎംകെക്കാളുമേറേ അടുപ്പം എല്‍ടിടിഇയ്ക്ക് എഐഎഡിഎംകെയോടായിരുന്നുവെന്നത് സംശയത്തിനിടയില്ലാത്ത കാര്യമാണ്.

എന്നാല്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതോടെ എഐഎഡിഎംകെയും എല്‍ടിടിഇയും തമ്മിലുള്ള ബന്ധം ഉലയുകയാണുണ്ടായത്. പിന്നീട് എല്‍ടിടിഇ അധിനിവേശപ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടിലേയ്ക്ക്കൂടി വ്യാപിച്ചതോടെ 2002ല്‍ ജയളിത ആദ്യമായി മുഖ്യമന്ത്രി പദം ഏറ്റെടുത്തസയത്ത് എല്‍ടിടിഇയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി, എല്‍ടിടിഇയെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകുയും ചെയ്തു.

രാജീവിന്റെ കൊലയ്ക്ക് ഉത്തരവാദിയായ പ്രഭാകരന്‍ ഉള്‍പ്പെടെയുള്ള പുലിനേതാക്കളെ പിടികൂടി ഇന്ത്യയില്‍ വിചാരണചെയ്യണമെന്ന് ജയളിത ആവശ്യപ്പെട്ടിരുന്നു, ലങ്കയിലെ വന്നി പ്രദേശത്ത് പുലി നേതാവ് പ്രഭാകരന്‍ നടത്തിയ ഏറെ ശ്രദ്ധനേടിയ ഒരു മാധ്യമസമ്മേളനത്തിന് പിന്നാലെയായിരുന്നു ജയ ഈ ആവശ്യമുന്നയിച്ചത്. അന്ന് രാജീവ് ഗാന്ധി വധം ദുഖകമരായ സംഭവമായിരുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഭാകരന്‍ ഏറ്റുപറഞ്ഞിരുന്നു. കാണ്‍ഗ്രസില്‍ നിന്നും ഇന്ത്യയിലെ മറ്റു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുതന്നെയായിരുന്നു ഇത്തരമൊരു ഏറ്റുപറച്ചിലിന് പ്രഭാകരനെ പ്രേരിപ്പിച്ചത്. എക്കാലത്തും പുലികള്‍ക്കെതിരായിരുന്ന ജയലളിത അവസരം ലഭിച്ചപ്പോഴൊക്കെ പുലികളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ ഒരിക്കല്‍ തങ്ങള്‍ ജയളിതയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രമുഖ പുലി നേതാവ് ഒരിക്കല്‍ വെളിപ്പെടുത്തുകകൂടി ചെയ്തിരുന്നു.

ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ത്തന്നെ വളരെ ശക്തമായ സമീപനമായിരുന്നു എല്‍ടിടി വിഷയത്തില്‍ ജയ കൈക്കൊണ്ടത്. രണ്ടാമൂഴത്തില്‍ സംസ്ഥാനത്തെ എല്‍ടിടിഇ അനുഭാവികളായ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കുകയും എല്‍ടിടിഇയ്ക്ക് അനുകൂലമായി എംഡിഎംകെ നേതാവ് വൈക്കോ ഉള്‍പ്പെടെയുള്ള നേതാക്കളെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റുചെയ്തുകൊണ്ട് തമിഴ്‌നാട്ടിലെ എല്‍ടിടിഇ കടന്നുകയറ്റങ്ങള്‍ക്കെതിരെ ജയളിത സര്‍ക്കാര്‍ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. ഈ നിലയില്‍ നിന്നാണ് ലങ്കയില്‍ പ്രത്യേക തമിഴ് ഈഴം വേണമെന്ന നിലപാടുമാറ്റത്തിലേയ്ക്ക് ജയ എത്തിയിരിക്കുന്നത്.

പിന്നീട് ശ്രീലങ്കയില്‍ പൊരിഞ്ഞ ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്ത് എല്‍ടിടിഇക്കാര്‍ കൂട്ടത്തോടെ കൊലചെയ്യപ്പെടുന്ന സംഭവങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും എല്‍ടിടിഇയ്‌ക്കെതിരായ നിലപാട് മാറ്റാന്‍ ജയലളിത തയ്യാറായില്ല, യുദ്ധത്തില്‍ മരണം അനിവാര്യമാണെന്നായിരുന്നു അന്ന് അവരുടെ പ്രതികരണം. എന്നാല്‍ പിന്നീട് 2009ലെ പൊതുതിരഞ്ഞെടുപ്പ് സമയമായപ്പോള്‍(അപ്പോഴേയ്ക്കും ആഭ്യന്തരയുദ്ധത്തില്‍ പുലി സൈന്യത്തിന്റെ സാന്നിധ്യം നാമമാത്രമായിക്കഴിഞ്ഞിരുന്നു) ജയളിത തന്ത്രപരമായ നയംമാറ്റം കൈക്കൊള്ളുകയും ശ്രീലങ്കയിലെ തമിഴരുടെ സഹായത്തിനായി സൈന്യത്തെ അയയ്ക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എംജിആര്‍ എന്ന ഗുരുവില്‍ നിന്നും രാഷ്ട്രീയം പഠിച്ചതിന്റെ ഗുണങ്ങളെല്ലാം ലങ്കന്‍ കാര്യത്തിലും ജയലളിതയുടെ നിലപാടുകളിളും കാലാകാലങ്ങളിലുള്ള നിലപാട് മാറ്റങ്ങളിലും വ്യക്തമായി കാണാനാകുന്നുണ്ട്.

ശ്രീലങ്കയോടുള്ള സമീപനത്തില്‍ ജയളിത കാര്യമായ മാറ്റം വരുത്തിയത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പോടുകൂടിയാണ്. തമിഴ്‌നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളുമെല്ലാം ശ്രീലങ്കയില്‍ തമിഴര്‍ അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഉല്‍ക്കണ്ഠയുള്ളവരാണ്. ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് ശ്രീലങ്കയില്‍ തമിഴര്‍ക്ക് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനങ്ങള്‍ തമിഴ് വികാരത്തെ വ്രണപ്പെടുത്തിയിരുന്നു. ഇത് വോട്ടാക്കി മാറ്റുകെയന്ന തന്ത്രം തന്നെയാണ് എല്‍ടിടിഇയോടുള്ള നിലപാട് മാറ്റത്തിലൂടെ ജലളിത ഉദ്ദേശിച്ചത്. മാത്രമല്ല ഡിഎംകെ ഇക്കാര്യത്തില്‍ ശ്രീലങ്കയിലെ തമിഴര്‍ക്കുവേണ്ടി വാദിക്കുന്നതും ജലളിതയെ നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കാം.

സഹായം വാഗ്ദാനം ചെയ്യുകമാത്രമല്ല ലങ്കയിലെ തമിഴ് വംശജരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരുദിവസം നിരാഹാരമിരിക്കുകയും ലങ്കയില്‍ വെടനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴും എല്‍ടിടിയുടെ കാര്യത്തില്‍ വ്യക്തമായ അകലം സൂക്ഷിക്കാനും ജയലളിത ശ്രദ്ധിച്ചിരുന്നു. അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന വാദത്തില്‍ ജയമുറുകെപ്പിടിച്ചിരുന്നു.

ലങ്കന്‍യുദ്ധത്തില്‍ എല്‍ടിടിഇ പൂര്‍ണമായും പരാജയപ്പെട്ടതോടെ എല്‍ടിടിഇയുടെ നാശത്തില്‍ തനിയ്ക്ക് ഖേദമില്ലെന്നും എന്നാല്‍ കീഴടങ്ങിയ നിരായുധരായ തമിഴ് വംശജരെ മൃഗീയമായി കൊലപ്പെടുത്തിയതില്‍ താന്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നുമായിരുന്നു ജയ പറഞ്ഞത്.

ഇപ്പോള്‍ രണ്ടാമതും മുഖ്യമന്ത്രി പദത്തില്‍ ഇരിയ്ക്കുന്ന ജയ തന്റെ നിലപാടുകളില്‍ വീണ്ടും മാറ്റം വരുത്തുകയും പ്രതിപക്ഷത്തിന്റെയും മറ്റും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍എല്‍ടിടിഇ അംഗങ്ങള്‍ക് ശിക്ഷയിളവ് നല്‍കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഇപ്പോഴാകട്ടെ ലങ്കയില്‍ വീണ്ടും തമിഴ് വംശജര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവിടെ തമിഴകര്‍ക്ക് സ്വന്തം രാജ്യം വേണമന്ന ആവശ്യമാണ് ജയ ഉന്നയിച്ചിരിക്കുന്നത്. ലങ്കയില്‍ തമിഴ് വംശജര്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യ നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിമാരെ പിന്‍വലിച്ച് ഡിഎംകെ വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ജയളിത് ലങ്കയില്‍ പ്രത്യേക തമിഴ് രാജ്യം വേണമെന്ന ആവശ്യമുവമായി മുന്നോട്ടുവന്നിരിക്കുന്നത്.

English summary
The political evolution of the AIADMK headed by Chief Minister Jayalalithaa has always been a roller coaster ride.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more