ജാര്‍ഖണ്ഡില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

അരവിന്ദിന്റെ വലംകൈയ്യായ ലലേഷും കൊല്ലപ്പെട്ടവരിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോബ്ര സേന, സി ആര്‍ പി എഫ്, ജാര്‍ഖണ്ഡ് പോലീസ് എന്നീ സംഘങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. മരണസംഖ്യ ഇനിയും കൂടിയേക്കും എന്നും സൂചനകളുണ്ട്. അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ രണ്ട് സംഘങ്ങളിലായി തിരിഞ്ഞ് പരസ്പരം വെടിവെക്കുകയായിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്.
മാവോയിസ്റ്റുകളുടെ അഞ്ച് സോണല്‍ കമാന്‍ഡര്‍മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പേരുവെളിപ്പെടുത്താത്ത ഒരു ഉദ്യാഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച വരെ നീണ്ടുനിന്നതായി പോലീസ് മേധാവിയായ അനൂപ ബര്‍ത്തറെ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് പന്ത്രണ്ട് സുരക്ഷാ സൈനികരെ മാവോയിസ്റ്റുകള്‍ വധിച്ച ശേഷം മൃതശരീരം വഴിയില്‍ ഉപേക്ഷിച്ചത്. ജാര്‍ഖണ്ഡിലെ ലതേഹാര്‍ പ്രവിശ്യയിലായിരുന്നു സംഭവം. ഈ സൈനികരുടെ പോസ്റ്റുമോര്‍ട്ടത്തിന് ഇട്ക്കാണ് മൃതദേഹത്തില്‍ ബോംബേ ഘടിപ്പിച്ചതായി കണ്ടെത്തിയത്.












Click it and Unblock the Notifications