കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ജു സഞ്ജയ് ദത്തിനെ സഹായിക്കാതെ വിടില്ല !

Google Oneindia Malayalam News

markandey-katju-sanjay-dutt
ദില്ലി: സഞ്ജയ് ദത്തിന് വേണ്ടെങ്കിലും മാര്‍ക്കണ്ഡേയ കട്ജു ദത്തിനെ സഹായിച്ചേ വിടൂ. കോടതി വിധി അംഗീകരിക്കുന്നു എന്നും വരും ദിവസങ്ങളില്‍ കീഴടങ്ങും എന്നും സാക്ഷാല്‍ സഞ്ജയ് ദത്ത് തന്നെ പത്രസമ്മേളനം നടത്തി പറഞ്ഞിട്ടും കട്ജുവിന് മതിയാകുന്നില്ല. സഞ്ജയ് ദത്തിന് നീതി കിട്ടാനായുള്ള പോരാട്ടം തുടരും എന്നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ നിലപാട്.

സഞ്ജയ് ദത്തിനും സൈബുനിസയ്ക്കും വേണ്ടി താന്‍ അപ്പീല്‍ പോകും. അറിവില്ലാത്ത പ്രായത്തില്‍ സംഭവിച്ചുപോയ അബദ്ധത്തിന്റെ പേരിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്. പൂര്‍ണമായും മാറിയ ഒരു മനുഷ്യനാണ് സ്ഞ്ജയ് ദത്ത് ഇപ്പോള്‍. മാനുഷിക പരിഗണന വച്ച് ദത്തിന് മാപ്പു നല്‍കണം. പൊതുനന്മയ്ക്ക വേണ്ടിയാണ് താനീ കേസില്‍ ഇടപെടുന്നത് - കട്ജു പറഞ്ഞു. പ്രസിഡണ്ടിനും ഗവര്‍ണര്‍ക്കും അപ്പീല്‍ സമര്‍പ്പിക്കാനാണ് കട്ജുവിന്റെ നീക്കമെന്ന് അറിയുന്നു.

താരത്തിന്റെ ആവശ്യപ്രകാരമല്ല താന്‍ ഈ കാര്യത്തില്‍ ഇടപെടുന്നത് എന്നും കട്ജു പറഞ്ഞു. സഞ്ജയ് ദത്തിനെ താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഇക്കാര്യം പറ്ഞ്ഞ് സഞ്ജയ് ദത്ത് തന്നെ സമീപിച്ചിട്ടും ഇല്ല - കട്ജു വ്യക്തമാക്കി. ടിവിയിലൂടെയാണ് സഞ്ജയ് ദത്തിന്റെ ശിക്ഷയെക്കുറിച്ച് അറിഞ്ഞത്. അഞ്ച് വര്‍ഷത്തേക്ക് സമൂഹവുമായി ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിയില്ല. ഒരു പ്രൊഡ്യൂസര്‍മാരും അദ്ദേഹത്തിന് സിനിമ കൊടുക്കില്ല. വിദേശത്ത് പോകണമെങ്കില്‍ പോലും കോടതിയുടെ അനുവാദം വേണം. കരിയര്‍ വീണ്ടും കെട്ടിപ്പെടുക്കാന്‍ അഞ്ചോ ആറോ കൊല്ലം വേണ്ടിവന്നേക്കും - താരത്തിന് മാപ്പ് കൊടുക്കാനുള്ള വാദങ്ങള്‍ എണ്ണിപ്പറയുകയാണ് സുപ്രീം കോടതി ജഡ്ജി കൂടിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു.

1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധ നിയമപ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് സഞ്ജയ് ദത്തിനെ സുപ്രീം കോടതി ശിക്ഷിച്ചത്. നേരത്തെയും ദത്തിന് വേണ്ടി മാര്‍ക്കണ്ഡേയ കട്ജു രംഗത്തുവന്നിരുന്നു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജുവിനെ പോലെ ഒരാള്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്തു വന്നത് വിവാദമായിരുന്നു.

English summary
Press Council of India chairman Justice Markandey Katju will continue his effort to seek pardon for Sanjay Dutt in Bombay Serial Blast case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X