Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴടങ്ങുന്നു; പൊട്ടിക്കരഞ്ഞുകൊണ്ട് സഞ്ജയ് ദത്ത്

മുംബൈ: കോളിളക്കം സൃഷ്ടിച്ച മുംബൈ സ്‌ഫോടനക്കേസില്‍ കോടതി വിധി മാനിച്ചുകൊണ്ട് കീഴടക്കാന്‍ തയ്യാറാണെന്ന് ബോളിവുഡ് താരരാജാവ് സഞ്ജയ് ദത്ത്. മുംബൈയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് കീഴടങ്ങാന്‍ തയ്യാറാണെന്ന് മുന്നാഭായി അറിയിച്ചത്. താന്‍ രാജ്യത്തെ സ്‌നേഹിക്കുന്നു. സുപ്രീം കോടതി വിധിയെ മാനിക്കുന്നു. കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്ന് വികാരാധീനനായി സഞ്ജയ് ദത്ത് പറഞ്ഞു.

സുപ്രീം കോടതിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അത് താന്‍ അനുസരിക്കുമെന്നും ദത്ത് പറഞ്ഞു. മാപ്പപേക്ഷ നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ആയുധനിയമപ്രകാരം അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് സുപ്രീം കോടതി ബോളിവുഡ് താരമായ സഞ്ജയ് ദത്തിന് വിധിച്ചിരിക്കുന്നത്. കീഴടങ്ങാനായി നാലാഴ്ചത്തെ സമയവും കോടതി അദ്ദേഹത്തിന് അനുവദിച്ചിരുന്നു. ശിക്ഷാവിധിക്ക് ശേഷം ഇതാദ്യമായാണ് ദത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

sanjay-dutt

ഒരു നല്ല മനുഷ്യനായി ജീവിതം തുടരുകയായിരുന്നു താന്‍. ഇപ്പോള്‍ ജീവിതവും കുടുംബവും തകര്‍ന്നുപോയി. എല്ലാ അര്‍ത്ഥത്തിലും താന്‍ തകര്‍ന്നിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തിനിടയില്‍ പലപ്പോഴും താരം തല കുമ്പിട്ടിരുന്ന് വതുമ്പി. സഹോദരി പ്രിയ ദത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒടുവില്‍ വികാരാധീനനായിത്തന്നെ ദത്ത് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. ദത്തിനെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നവര് പലപ്പോഴും ശ്രമിക്കുന്നത് കാണാമായിരുന്നു.

നേരത്തെ സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ്ഡിലെയും തെന്നിന്ത്യന്‍ സിനിമയിലെയും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, രജനീകാന്ത്, ജയപ്രദ എന്നിങ്ങനെ പലരും ദത്തിനായി രംഗത്തു വന്നു. എന്നാല്‍ സഞ്ജ്് ദത്തിന് ശിക്ഷാ ഇളവ് നല്‍കിയാല്‍ താന്‍ കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ദയാഹര്‍ജികള്‍ പൊതുജന നന്മയ്ക്കു വേണ്ടി ഉള്ളതാണ്. കേസിലെ മറ്റുള്ളവരെ അപേക്ഷിച്ച് ദത്തിന് നിസാരമായ ശിക്ഷ മാത്രമാണ് ലഭിച്ചതെന്നും സ്വാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+