പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ഗണേഷ്; ഇല്ലെന്ന് പിള്ള

പച്ചക്കള്ളമാണ് ഗണേഷ് പറഞ്ഞത്. കാര്യങ്ങള്‍ പഴയതിലും മോശമാണ്. യു ഡി എഫുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല - ബാലകൃഷ്ണ പിള്ള പറഞ്ഞു. ഗണേഷിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും. ഇത് സംബന്ധിച്ച് പാര്‍ട്ടി നല്‍കിയ കത്തിന്മേല്‍ അടുത്ത യു ഡി എഫ് യോഗത്തില്‍ തീരുമാനം എടുക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
നേരത്തെ പാര്‍ട്ടി ഓഫീസിലെത്തി ചര്‍ച്ച നടത്തിയ ശേഷം വളരെ പ്രസന്നവദനനായാണ് മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തനിക്കെതിരെ പാര്‍ട്ടി പരാതി നല്‍കിയതായി അറിയില്ലെന്നുപോലും ഗണേഷ് കുമാര്‍ പറഞ്ഞുകളഞ്ഞു. പാര്‍ട്ടി പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. യു ഡി എഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി കരുതുന്നു എന്നും ഗണേഷ് വിശ്വാസം പ്രകടിപ്പിച്ചു. പക്ഷേ ഗണേഷിനെ പാടേ എതിര്‍ത്തുകൊണ്ട് പിള്ള രംഗത്തുവന്നതോടെ ചങ്കരന്‍ പിന്നെയും തെങ്ങിന്‍മേല്‍ത്തന്നെ എന്നു പറഞ്ഞ പോലായി കാര്യങ്ങള്‍.
പാര്‍ട്ടിക്ക് വഴങ്ങിയാല്‍ മാത്രമേ ഗണേഷിന് മന്ത്രിയായി തുടരാനാവൂ എന്നാണ് പിള്ളയുടെ നിലപാട്. ഷിബി ബേബി ജോണ്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുശേഷം ബാലകൃഷ്ണ പിള്ളയ്ക്കു കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞുതീര്‍ത്തു എന്നും ഗണേഷ് കുമാറും പറഞ്ഞിരുന്നു. എന്നാല്‍ ഗണേഷ് പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പിള്ള രംഗത്തുവന്നു. അങ്ങനെയങ്ങ് വഴങ്ങിക്കൊടുക്കാന്‍ പറ്റില്ലെന്ന് ഗണേഷ് തീര്‍ത്തു പറഞ്ഞതോടെയാണ് പാര്‍ട്ടിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്.












Click it and Unblock the Notifications