വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

പാകിസ്താന്‍ വ്യോമാതിര്‍ത്തിയ്ക്കുള്ളില്‍ ബലൂചിസ്ഥാന് മുകളിലെത്തിയപ്പോഴാണ് രണ്ട് വിമാനങ്ങളും അപകടകരമാംവിധം അടുത്തു പറന്നത്. ഉടന്‍ തന്നെ വിമാനത്തിലെ അപകടമുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിയ്ക്കുകയും പിന്നാലെ മനസ്സാന്നിധ്യം വിടാതെ പ്രവര്‍ത്തിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് കഴിയുകയും ചെയ്തതാണ് ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതെന്ന് പാകിസ്താനിലെ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വിമാനങ്ങളും 35,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കേയാണ് അടുത്തടുത്തുവന്നത്. നാലു മാസത്തിനിടയില്‍ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. 2012 ഡിസംബര്‍ 14ന് ദുബയില്‍ നിന്നും പുറുപ്പെട്ട ഒരു വിമാനവും അബുദബിയില്‍ നിന്നും പുറപ്പെട്ട മറ്റൊരു വിമാനവും തമ്മില്‍ അപകടകരമാംവിധം അടുത്തുപറക്കുന്ന സംഭവമുണ്ടായിരുന്നു. അന്നും തലനാരിഴയ്ക്കാണ് അപകടം ഒവിവായത്.












Click it and Unblock the Notifications